അയർലൻഡിന്റെ സൈനിക നിഷ്പക്ഷത എല്ലാ കാലത്തേക്കുമോ? ചർച്ചകൾ ഉണ്ടാവുമെന്ന് മീഹോൾ മാർട്ടിൻ

ദീര്‍ഘകാലമായി പിന്തുടര്‍ന്നു പോരുന്ന അയര്‍ലന്‍ഡിന്റെ സൈനിക നിഷ്പക്ഷത സംബന്ധിച്ച സജീവ ചര്‍ച്ചകള്‍ക്ക് അവസരമൊരുങ്ങുന്നതായി ഐറിഷ് പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍. റഷ്യ-ഉക്രൈന്‍ സംഘര്‍ഷത്തില്‍ സൈനികപരമായി അയര്‍ലന്റ് നിഷ്പക്ഷ സമീപനമാണ് സ്വീകരിക്കുന്നതെങ്കിലും, ധാര്‍മ്മികമായും, രാഷ്ട്രീയപരമായും അങ്ങനെയല്ല എന്ന് അദ്ദേഹം പറഞ്ഞു.

ഉക്രൈനിലെ നിലവിലെ പ്രതിസന്ധി പരിഗണിച്ചുകൊണ്ട് മാത്രം കാലങ്ങളായി പിന്തുടരുന്ന സൈനിക നിഷ്പക്ഷ നയങ്ങള്‍ ഒറ്റ രാത്രി കൊണ്ട് മാറ്റാന്‍ കഴിയുന്നതല്ല. അയര്‍ലന്‍ഡ് ഒരു കാലത്തും ഒരു സൈനികശക്തി എന്ന രീതിയിലല്ല നിലകൊണ്ടത്, നമ്മള്‍ എല്ലാ കാലത്തും മനുഷ്യത്വത്തിനൊപ്പവും, സമാധാനത്തിനൊപ്പവുമാണ് നിലകൊണ്ടത്, അതാണ് ഈ രാജ്യത്തിന്റെ ശക്തിയെന്ന് പ്രധാനമന്ത്രി പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: