മലയാളി വിദ്യാർത്ഥിനിക്ക് ലണ്ടനിൽ കുത്തേറ്റു

കിഴക്കൻ ലണ്ടനിൽ ഈസ്റ്റ്ഹാമിലെ ഹൈദരാബാദി റെസ്റ്റോറന്റിനുള്ളിൽ വെച്ച് മലയാളി വിദ്യാർത്ഥിനിക്ക് കുത്തേറ്റു. സംഭവത്തിൽ 23കാരനായ ഇന്ത്യൻ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
റെസ്റ്റോറന്റിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നത് . ഹൈദരാബാദി റെസ്റ്റോറന്റിൽ പാർട്ട്ടൈം ജോലി ചെയ്തിരുന്ന സോന ബിജുവിനെ (22) ആണ് ശ്രീറാം അംബർള എന്നയാൾ കുത്തിയത്. തിങ്കളാഴ്ച തെംസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ പോലീസ് കസ്റ്റഡിയിൽ വിട്ടു.

20ഓളം കുത്തുകളാണ് സോനയുടെ ശരീരത്തിലുണ്ടായിരുന്നതതെന്ന് പോലിസ് വ്യക്തമാക്കി . പെൺകുട്ടിയെ ഉടൻ ആശുപത്രിയിലേക്ക് എത്തിച്ചതിനാൽ ജീവൻ രക്ഷിക്കാനായെന്നും ഇപ്പോൾ നില തൃപ്തികരമാണെന്നും മെട്രോപൊളിറ്റൻ പൊലീസ് അറിയിച്ചു.

ഹൈദരാബാദുകാരനായ പ്രതിക്ക് ലണ്ടനിൽ സ്ഥിരമായ മേൽവിലാസമില്ല. വെള്ളിയാഴ്ച ഉച്ചയ്ക്ക് റെസ്റ്റോറന്റിൽ നടന്ന ആക്രമണത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ആക്രമണം നടത്തിയയാൾ ഭക്ഷണം കഴിക്കാൻ റെസ്റ്റോറന്റിൽ വന്നതാണെന്ന് കരുതുന്നു എന്നാൽ പെൺകുട്ടിക്ക് നേരെ നടന്ന ആക്രമണത്തിന്റെ കാരണം നിലവിൽ വ്യക്തമല്ലെന്നും പോലീസ് സൂചിപ്പിച്ചു.

സോന ബിജു കഴിഞ്ഞ ഫെബ്രുവരിയിലാണ് ലണ്ടനിലെത്തുന്നത്. ഈസ്റ്റ് ലണ്ടൻ യൂണിവേഴ്സിറ്റിയിൽ മാസ്റ്റേഴ്സിന് പഠിക്കുകയാണ് ഇവർ. യൂനിവേഴ്സിറ്റി പൊലീസുമായി സഹകരിക്കുന്നുണ്ടെന്നും വിവരങ്ങൾ നൽകിയിട്ടുണ്ടെന്നും അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: