മോർട്ട്‌ഗേജ് അംഗീകരിക്കുന്നതിൽ വർദ്ധനവെന്ന് പുതിയ കണക്കുകൾ ഒപ്പം സ്വിച്ചിങ്ങിലും വർദ്ധനവ്

അയർലൻഡിൽ മോർട്ട്ഗേജ് അംഗീകരിക്കുന്നതിൽ ഗണ്യമായ വർദ്ധനവെന്ന് കണക്കുകൾ, അതേസമയം മോർട്ട്ഗേജ് സ്വിച്ചിങ്ങിലും വലിയ വർദ്ധനവ് രേഖപ്പെടുത്തിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.ഫെബ്രുവരിയിൽ മാത്രം , ആദ്യമായി വീട് വാങ്ങുന്നവർക്കുള്ള 2,053 മോർട്ട്ഗേജുകൾ ഉൾപ്പെടെ 3,894 മോർട്ട്ഗേജുകൾ രാജ്യത്ത് അംഗീകരിച്ചു.

ബാങ്കിംഗ് & പേയ്‌മെന്റ് ഫെഡറേഷൻ അയർലൻഡ് (BPFI ) കണക്കുകൾ പ്രകാരം, അംഗീകരിച്ച മോർട്ട്‌ഗേജുകളുടെ എണ്ണം മുൻമാസത്തെ അപേക്ഷിച്ച് 7.5 ശതമാനവും കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 6.7 ശതമാനവും വർദ്ധിച്ചു.മോർട്ട്ഗേജ് അംഗീകാരങ്ങളുടെ മൊത്തം മൂല്യം മുൻമാസത്തെ അപേക്ഷിച്ച് 10.3 ശതമാനവും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 13.9 ശതമാനവും ഉയർന്നു.

BPFI യുടെ കണക്കുകൾ പ്രകാരം റീ-മോർട്ട്ഗേജ് / സ്വിച്ചിംഗ് എന്നിവയിൽ 42 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി.”മോർട്ട്ഗേജ് സ്വിച്ചിംഗിലെ വർദ്ധനവ് ഉപഭോക്താക്കൾ മികച്ച നിരക്കുകൾക്കായി സജീവമായി ശ്രമിക്കുന്നുവെന്നതിന്റെ തെളിവാണെന്നും അതോടപ്പം ബാങ്കിങ് വിപണിയിലെ മത്സരം ഉപഭോക്താക്കൾക്ക് മികച്ച ലാഭം നേടാൻ സഹായിക്കുമെന്നും BPFI മേധാവി Brian Hayes ചൂണ്ടിക്കാട്ടി.

“കുതിച്ചുയരുന്ന ഗാർഹിക ചെലവുകൾ കാരണം പലരും മോർട്ട്ഗേജ് തിരിച്ചടവ് പോലുള്ള വലിയ ചിലവ് ചുരുക്കുന്നത്തിനുള്ള വഴികൾ തേടിയപ്പോൾ രാജ്യത്ത് മോർട്ട്ഗേജ് സ്വിച്ചിംഗും വർധിച്ചു.ഇതുവഴി മോർട്ട്ഗേജ് തിരിച്ചടവുള്ള പല ഉപഭോക്താക്കളും ഓരോ മാസവും നൂറുകണക്കിന് യൂറോയാണ് ലാഭിക്കുന്നത്.

എന്താണ് സ്വിച്ചിങ്, എങ്ങനെ സ്വിച്ചിങ് നടത്താം, എത്രത്തോളം പണം ലാഭിക്കാം തുടങ്ങിയ കാര്യങ്ങള്‍ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share this news

Leave a Reply

%d bloggers like this: