ഡബ്ലിനിലെ പൊതുഗതാത സംവിധാനങ്ങളിലെ ടിക്കറ്റ് നിരക്കുകളിൽ തിങ്കളാഴ്ച മുതൽ 20% കുറവ്

ഡബ്ലിനിലെ പൊതുഗതാഗതസംവിധാനത്തിലെ ടിക്കറ്റ് നിരക്കില്‍ തിങ്കളാഴ്ച മുതല്‍ 20% കുറവ്. ഗ്രേറ്റര്‍ ഡബ്ലിന്‍ പ്രദേശത്തെ Dublin Bus, Luas, Go-Ahead Ireland, DART and commuter rail services എന്നിവയിലെ നിരക്കുകളില്‍ മെയ് 9 മുതല്‍ അഞ്ചിലൊന്ന് കുറവാണ് സംഭവിക്കുക. ഈ നിരക്കുകള്‍ 2022 അവസാനം വരെ തുടരും.

രാജ്യത്ത് ജീവിതച്ചെലവ് ക്രമാതീതമായി വര്‍ദ്ധിച്ച സാഹചര്യത്തിലാണ് നിരക്കുകളില്‍ കുറവ് വരുത്തിയിട്ടുള്ളത്. ഡബ്ലിന് പുറമെ രാജ്യത്തെ മറ്റ് പ്രദേശങ്ങളിലും ഇത്തരത്തില്‍ കുറവ് വരുത്തിയിട്ടുണ്ട്.

ഡബ്ലിനില്‍ 90 മിനിറ്റ് യാത്രയ്ക്കുള്ള ടിക്കറ്റ് നിരക്ക് രണ്ട് മുതിര്‍ന്നവര്‍ക്ക് ഇനിമുതല്‍ 2 യൂറോ ആകും. കുട്ടികള്‍ക്ക് 65 സെന്റ് ആയും നിരക്ക് കുറയും. പുതുക്കിയ നിരക്ക് Leap card-നും ബാധകമാണ്.

ഡബ്ലിന് പുറമെ Iarnród Éireann intercity, commuter എന്നിവയിലെ ടിക്കറ്റ് നിരക്കുകളും തിങ്കളാഴ്ച മുതല്‍ കുറയും.

നിരക്കുകള്‍ കുറച്ചത് ആളുകളെ സ്വകാര്യവാഹനങ്ങള്‍ ഉപയോഗിക്കുന്നത് കുറച്ച്, പൊതുഗതാഗതം കൂടുതലായി ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുമെന്നാണ് ഗതാഗത വകുപ്പിന്റെയും സര്‍ക്കാരിന്റെയും വിലയിരുത്തല്‍. ഇതുവഴി ട്രാഫിക് ബ്ലോക്കുകളും, മലിനീകരണവും കുറയുകയും ചെയ്യും.

Share this news

Leave a Reply

%d bloggers like this: