ഡെലിവറി ജീവനക്കാരനെ ആക്രമിച്ച് കാറുമായി കടന്നുകളയാൻ ശ്രമം; ഡബ്ലിനിൽ പ്രതിക്ക് ജയിൽശിക്ഷ

പിസ ഡെലിവറി നടത്തുന്നയാളെ ആക്രമിക്കുകയും, കാര്‍ തട്ടിയെടുക്കാന്‍ ശ്രമിക്കുകയും ചെയ്തതിന് അറസ്റ്റിലായ പ്രതിക്ക് ജയില്‍ശിക്ഷ. Ballyfermot സ്വദേശിയായ Thomas Greene എന്ന 29-കാരനെയാണ് ഡബ്ലിന്‍ സര്‍ക്യൂട്ട് ക്രിമിനല്‍ കോടതി ശിക്ഷിച്ചത്.

2020 ഓഗസ്റ്റ് 8-നാണ് കേസിനാസ്പദമായ സംഭവം. Ballyfermot-ലെ Cherry Orchard Avenue-വില്‍ വച്ച് ഇദ്ദേഹം ഡെലിവറി നടത്തുന്നതിനിടെയാണ് പ്രതിയായ തോമസും കൂട്ടാളികളും ഡെലിവറി ജീവനക്കാരനെ ആക്രമിക്കുന്നത്. ഇയാളെ ആക്രമിച്ച ശേഷം പണം തട്ടിയെടുക്കുകയും, കാറുമായി കടന്നുകളയാനുമാണ് തോമസും കൂട്ടാളികളും ശ്രമിച്ചത്.

ആക്രമണത്തില്‍ ഡെലിവറിക്ക് ജീവനക്കാരന് സാരമായ പരിക്ക് പറ്റിയിരുന്നു. ഇദ്ദേഹത്തിന്റെ രണ്ട് എല്ലുകള്‍ ഒടിഞ്ഞു. സര്‍ജറി വേണ്ടിവരികയും ചെയ്തു.

നേരത്തെ 69 കേസുകളില്‍ പ്രതിയാണ് തോമസ്. കേസുകളിലൊന്നില്‍ നിലവില്‍ രണ്ടര വര്‍ഷത്തെ ശിക്ഷ അനുഭവിച്ചുവരികയാണ് ഇയാള്‍.

പ്രതി മയക്കുമരുന്ന് ഉപയോഗിക്കുമായിരുന്നു എന്ന് മനസിലാക്കിയ കോടതി, ഇയാള്‍ തെറ്റ് ഏറ്റുപറഞ്ഞതും, പശ്ചാത്തപിച്ചതും വിധിന്യായത്തില്‍ നിരീക്ഷിച്ചു. അമ്മയുടെ മരണവും ഇദ്ദേഹത്തെ ബാധിച്ചിരുന്നു. തുടര്‍ന്ന് 80 മാസത്തെ ശിക്ഷ വിധിച്ച ജഡ്ജ്, പിന്നീട് 12 മാസത്തെ ശിക്ഷ ഇളവ് ചെയ്തു. ഇയാള്‍ക്ക് മയക്കുമരുന്നില്‍ നിന്നും പുറത്ത് കടക്കാന്‍ റീഹാബിലിറ്റേഷന്‍ വേണമെന്നും കോടതി പറഞ്ഞിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: