അയർലൻഡിൽ പണപ്പെരുപ്പം ജീവിതച്ചിലവുയർത്തിയപ്പോൾ അഞ്ചിൽ ഒരാൾ ദാരിദ്രത്തിലായെന്നു പഠനം

കോവിഡും ഉക്രൈൻ പ്രതിസന്ധിയും അയർലൻഡിൽ പണപ്പെരുപ്പം കുത്തനെയുയർത്തിയപ്പോൾ അഞ്ചിൽ ഒരാൾ ദാരിദ്ര്യത്തിലായെന്ന് കണക്കുകൾ

സോഷ്യൽ ജസ്റ്റിസ് അയർലൻഡ് നടത്തിയ പഠനപ്രകാരം ഭവന ചെലവുകളും വാടകയും ഉൾപ്പെടെ വഹിക്കുന്നവരിൽ ദാരിദ്ര്യത്തിലുള്ള ആളുകൾ 952,185 ആണെന്ന് കണ്ടെത്തി , ഇത് അയർലൻഡിലെ മൊത്തം ജനസംഖ്യയുടെ അഞ്ചിൽ ഒന്ന്‌ വരും.

വീട്ടുവാടക നൽകുന്നവരിൽ 41.6 ശതമാനം പേർ ദാരിദ്ര്യത്തിൽ ആണെന്നും ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ട വിഭാഗമാണ് വാടകക്കാരെന്നും പഠനം കണ്ടെത്തി.അയർലൻഡിൽ ഭവനമേഖലയിലെ വിലവർദ്ധനവ് കാലങ്ങളായുള്ള പ്രതിഭാസമാണെങ്കിലും ഉക്രൈൻ പ്രതിസന്ധി വന്നതോടുകൂടി എണ്ണവില കുത്തനെ വർധിച്ചത് സാധാരണക്കാരുടെ ജീവിതത്തെ സാരമായി ബാധിച്ചു.

വർധിച്ച ജീവിതച്ചിലവിൽ നട്ടംതിരിയുന്ന സാധാരണക്കാരെ സഹായിക്കാൻ സർക്കാർ നൽകുന്ന ഭവന സബ്‌സിഡികൾ അപര്യാപ്തമാണെന്ന് SJI യുടെ സാമ്പത്തിക സാമൂഹിക വിശകലന വിദഗ്ധ Colette Bennet അഭിപ്രായപ്പെട്ടു. വാടകയ്ക്ക് കഴിയുന്നവർ ദാരിദ്ര്യത്തിന് ഇരയാകാനുള്ള സാധ്യത ഇരട്ടിയിലധികമാണെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.

Share this news

Leave a Reply

%d bloggers like this: