മലയാള പുസ്തകമേള ആദ്യമായി അയർലണ്ടിൽ.

ഡബ്ലിൻ: വായനക്കാർക്കും സാഹിത്യാസ്വാദകർക്കും സന്തോഷ വാർത്തയുമായി കേരള ഹൌസ് കാർണിവലിൽ പുസ്തകമേളയും. കേരളത്തിലെ പ്രമുഖ പ്രസാധകരായ ഡീ സീ ബുക്സ് , കറന്റ് ബുക്സ് , ചിന്ത, എൻ ബി എസ്സ് എന്നിവരുടെ ഉൾപ്പെടെ വിവിധ സമാന്തര പ്രസാധകരുടെ ഇംഗ്ലീഷ് മലയാളം പുസ്തകങ്ങളുമായി പുസ്തകപ്രദര്ശനവും വിൽപ്പനയും ഒരുങ്ങുകയാണ്.

ജൂൺ 18 ന് , ലുക്കൻ യൂത്ത് സെന്ററിൽ രാവിലെഎട്ടുമുതൽ വൈകിട്ട് എട്ടുവരെയാണ് കേരള ഹൌസ് കാർണിവലി ന്റെ ഭാഗമായി പുസ്തകമേള സംഘടിപ്പിച്ചിട്ടുള്ളത്. അയർലന്റിൽ ആദ്യമായാണ് ഇത്തരം മലയാള പുസ്തകങ്ങളുടെ പ്രചാരണവും പ്രദര്ശനവും നടക്കുന്നതെന്ന പ്രത്യേകത ഈ കാർണിവലിനുണ്ട്. മലയാളികളുടെ പ്രീയപ്പെട്ട എഴുത്തുകാരുടെ പുസ്തകങ്ങളെത്തുന്ന ഈ പുസ്തകപ്രദർശനം വിജയിപ്പിക്കണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.

കുട്ടികളിലും മുതിർന്നവരിലും വായന പ്രോത്സാഹിപ്പിക്കുക, ഭാഷ പ്രചാരണം സംഘടിപ്പിക്കുക, മലയാള കൃതികളും എഴുത്തുകാരെയും പരിചയപ്പെടുത്തുക എന്നതോടൊപ്പം കേരള തനിമയും സംസ്കാരവും പ്രചരിപ്പിക്കുക എന്നതും പുസ്തകശാലയുടെ ലക്ഷ്യമാണെന്ന് മുഖ്യസംഘാടകൻ രാജൻ ചിറ്റാർ പറഞ്ഞു.

കേരളത്തിൽ നിന്നും പ്രവാസം സ്വീകരിച്ച് എത്തിയവർക്കും അവരുടെകുട്ടികൾക്കും വളരെയേറെ പ്രയോജനപ്രദമായിരിക്കും പുസ്തകശാലയെന്ന് കാർണിവൽ സംഘാടകർ അഭിപ്രായപ്പെട്ടു.

പുസ്തകപ്രദർശനത്തോടൊപ്പം വിവിധയിനം പരിപാടികൾ, പുസ്തക നിരൂപണം, സാഹിത്യരംഗത്തെ പ്രമുഖരെ പങ്കെടുപ്പിച്ച് ചർച്ച എന്നിവ നടത്തുന്നുണ്ട്. പുസ്തകങ്ങൾ വാങ്ങുന്നതിനും പരിപാടികളിൽ സംബന്ധിക്കുന്നതിനും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു. താല്പര്യമുള്ള പുസ്തകങ്ങൾ പ്രീ ബുക്ക് ചെയ്യുന്നതിന് അവസരം ഉണ്ടായിരിക്കും.

വിശദവിവരങ്ങൾക്ക് :
രാജൻ ചിറ്റാർ –
087 282 3727
അഭിലാഷ്. ജി. കരിമ്പന്നൂർ-
087 628 4996
അനൂപ് ജോസഫ് –
089 232 3373

Share this news

Leave a Reply

%d bloggers like this: