അയർലൻഡിൽ കഴിഞ്ഞ 15 വർഷത്തിനിടെ ഗാർഡ കസ്റ്റഡിയിൽ മരണപ്പെട്ടത് 228 പേർ

അയര്‍ലന്‍ഡില്‍ കഴിഞ്ഞ 15 വര്‍ഷത്തിനിടയില്‍ ഗാര്‍ഡ കസ്റ്റഡിയിലിരിക്കെയോ, കസ്റ്റഡിയെ തുടര്‍ന്നോ മരണപ്പെട്ടത് 228 പേരെന്ന് റിപ്പോര്‍ട്ട്. അയര്‍ലന്‍ഡ് ജസ്റ്റിസ് മിനിസ്റ്റര്‍ Helen McEntee ആണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്. ‍People Before Profit TD Paul Murphy പാര്‍ലിമെന്റില്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഈ കണക്കുകള്‍ പുറത്തുവിട്ടത്.

ഇതുപ്രകാരം 2021 ലാണ് ഇത്തരത്തില്‍ ഏറ്റവും കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പട്ടത്. 34 പേര്‍ ഈ കഴിഞ്ഞ വര്‍ഷം മാത്രം മരണപ്പെട്ടു. ഇതില്‍ 9 പേരുടെ മരണം ഗാര്‍ഡ ഇവരെ ബന്ധപ്പെട്ടതിന് ശേഷമായിരുന്നു. ആറ് പേര്‍ ഗാര്‍ഡയുടെ കസ്റ്റഡിയിലിരിക്കെയും മരണപ്പെട്ടു. അഞ്ച് പേര്‍ ഗാര്‍ഡ കസ്റ്റഡിയില്‍ നിന്നും വിട്ട ഉടനെയാണ് മരണപ്പെട്ടത്. അഞ്ച് പേര്‍ ഗാര്‍ഡ പിന്തുടര്‍ന്നതിനെ തുടര്‍ന്ന് ഉണ്ടായ റോഡപകടങ്ങളിലും, രണ്ട് പേര്‍ മറ്റ് റോഡപകടങ്ങളിലും മരണപ്പെട്ടു. ഒരാള്‍ ഗാര്‍ഡ അറസ്റ്റ് ചെയ്യുന്നതിനിടയിലാണ് മരണപ്പെട്ടത്. മറ്റ് ആറ് പേരുടെ മരണസാഹചര്യം വ്യക്തവുമല്ല.

ഇത്തരത്തില്‍ ഗാര്‍ഡ ഉള്‍പ്പെട്ട സംഭവങ്ങളെത്തുടര്‍ന്ന് ഏറ്റവും കുറവ് മരണങ്ങള്‍ സംഭവിച്ചത് 2017 ലാണെന്ന് ജസ്റ്റിസ് മിനിസ്റ്റര്‍ പറഞ്ഞു. ഏഴ് പേരാണ് ആ വര്‍ഷം മരണപ്പെട്ടത്.

2007 നും 2021 ഇടയില്‍ Garda Síochána Ombudsman Commission (GSOC) ന് റഫര്‍ ചെയ്യപ്പെട്ട കേസുകളാണ് ഇവ. Garda Siochana Act 2005 പ്രകാരം സ്ഥാപിതമായ സ്വതന്ത്ര ബോഡിയാണ് GSOC, ഈ നിയമത്തിലെ 104 ാം വകുപ്പ് പ്രകാരം ഗാര്‍ഡ കസ്റ്റഡയിലിരിക്കെയോ, തുടര്‍ന്നോ സംഭവിക്കുന്ന മരണങ്ങളും, ഗുരുതര പരിക്കുകളും GSOC യിലേക്ക് റഫര്‍ ചെയ്യേണ്ടതുണ്ട്.

Share this news

Leave a Reply

%d bloggers like this: