അയർലൻഡിൽ ഈ വർഷം പണപ്പെരുപ്പത്തിൽ 9.6% വർദ്ധനവ്

ഈ വർഷം ജൂലൈ വരെയുള്ള കാലയളവിൽ അയർലൻഡിൽ സാധനസേവനകളുടെ വിലകൾ 9.6% വർദ്ധിച്ചതായി EU Harmonised Index of Consumer Prices (HICP) റിപ്പോർട്ട്. ഇതേകാലയളവിൽ യൂറോസോണിലെ പണപ്പെരുപ്പത്തിൽ 8.9% വർദ്ധനവ് രേഖപ്പെടുത്തിയതായി Central Statistics Office (CSO) കണക്കുകളും പുറത്ത് വന്നിട്ടുണ്ട്. ജൂണിൽ 8.6 ശതമാനമായിരുന്ന യൂറോസോണിലെ വാർഷിക പണപ്പെരുപ്പ നിരക്ക് ജൂലൈയിൽ 8.9 ശതമാനമായി ഉയർന്നുവെന്നും കണക്കുകൾ വ്യക്തമാക്കി.

19 യൂറോസോൺ രാജ്യങ്ങളിൽ എട്ടെണ്ണത്തിന്റെ വാർഷിക പണപ്പെരുപ്പ കണക്കുകൾ അയർലണ്ടിന്റെ എസ്റ്റിമേറ്റായ 9.6 ശതമാനത്തേക്കാൾ കുറവാണ്, എന്നാൽ 10 ​​രാജ്യങ്ങൾ അയർലൻഡിലെ പണപ്പെരുപ്പത്തെക്കാൾ വർദ്ധനവുണ്ട്.

2022 ജൂലൈയിലെ കണക്കുകൾ പ്രകാരം എസ്റ്റോണിയയിലാണ് ഏറ്റവുമുയർന്ന വാർഷിക പണപ്പെരുപ്പ വർധന (22.7%) രേഖപ്പെടുത്തിയത്, അതേസമയം മാൾട്ടയിൽ ഏറ്റവും താഴ്ന്ന വാർഷിക വർധനയാണ് രേഖപ്പെടുത്തിയത് 6.5% .

Share this news

Leave a Reply

%d bloggers like this: