BICC ഓണാഘോഷം സെപ്തംബർ 10 ന്

Ballinasloe Indian Cultural Community സംഘടിപ്പിക്കുന്ന ഓണാഘോ‍ഷ പരിപാടികള്‍ സെപ്തംബര്‍ 10 ന് Ballinasloe Pearse club ല്‍ നടക്കും. Fr Bernie Costello ദീപം തെളിയിച്ചുകൊണ്ടാണ് പരിപാടിക്ക് തുടക്കം കുറിക്കുന്നത്. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ആഘോഷ പരിപാടികള്‍ വൈകീട്ട് ആറ് മണി വരെ തുടരും.

നാട്ടിലെ ഓണാഘോഷങ്ങളേക്കാള്‍ ഒട്ടും പൊലിമ കുറയ്ക്കാതെയുള്ള പരിപാടികളാണ് സംഘാടകര്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. ചെണ്ടമേളം, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായുള്ള വിവിധ കലാപരിപാടികള്‍, വിഭവ സമൃദ്ധമായ ഓണസദ്യ എന്നിവ ഒരുക്കിയതായി സംഘാടകര്‍ അറിയിച്ചു.

Ballinalsoe tug of war federation ന്റെ സഹകരണത്തോട് കൂടി നടക്കുന്ന കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായുള്ള ആവേശകരമായ വടംവലി മത്സരവും ഓണാഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടും.

Share this news

Leave a Reply

%d bloggers like this: