ഡബ്ലിനിലെ താലയിൽ ഇരട്ടക്കുട്ടികളടക്കം മൂന്നു സഹോദരങ്ങളെ കുത്തിക്കൊലപ്പെടുത്തി ; നടുക്കം വിട്ടുമാറാതെ തലസ്ഥാന നഗരം

അയര്‍ലന്‍ഡ് തലസ്ഥാനമായ ഡബ്ലിനിലെ താലയില്‍ ഇരട്ടക്കുട്ടികളടക്കം മൂന്ന് സഹോദരങ്ങളെ കുത്തിക്കൊലപ്പെടുത്തി. എട്ടു വയസ്സു പ്രായമുള്ള Christy , Chelseaഎന്നിവരും, 18 വയസ്സുകാരിയായ Lisa Cash മാണ് കൊല്ലപ്പെട്ടത്. ഇവരുടെ പതിനാല് വയസ്സുപ്രായമുള്ള മറ്റൊരു സഹോദരനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആക്രമണത്തില്‍ പരിക്കേറ്റില്ലെങ്കിലും ഇവരുടെ മാതാവിനെയും ആശുപത്രിയിലെത്തിച്ചിരുന്നു.

ഞായറാഴ്ച പുലര്‍ച്ചെ 12.30 നാണ് നഗരത്തെ നടുക്കിയ സംഭവുമുണ്ടായത്. പ്രതിയെന്ന് സംശയിക്കുന്ന 20 വയസ്സുകാരനായ ഒരു യുവാവിനെ സംഭവസ്ഥലത്തുവച്ച് ഗാര്‍ഡ പിടികൂടിയിട്ടുണ്ട്. ഇയാളെ ക്രിമിനല്‍ ജസ്റ്റിസ് ആക്ട് 1984 ലെ നാലാം വകുപ്പ് പ്രകാരം താല ഗാര്‍ഡ സ്റ്റേഷനില്‍ തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.

സംഭവസ്ഥലത്ത് ഗാര്‍ഡ ഫോറന്‍സിക് ടീമിന്റെ നേത‍ൃത്വത്തില്‍ വിശദമായ പരിശോധനകള്‍ നടന്നു. ഇതുസംബന്ധിച്ച അന്വേഷണം ഏകോപിപ്പിക്കുന്നതിനായി താല ഗാര്‍‍ഡ സ്റ്റേഷനില്‍ ഗാര്‍ഡ പ്രത്യേകം incident room സജ്ജീകരിച്ചിട്ടുണ്ട്.

വളരെ ഹൃദയഭേദകമായ ദുരന്തമാണ് ഉണ്ടായതെന്നും, താന്‍ ഇരകളായവരുടെ കുടുംബത്തോടൊപ്പമുണ്ടെന്നും ജസ്റ്റിസ് മിനിസ്റ്റര്‍ Helen McEntee ട്വീറ്റ് ചെയ്തു. ഈ ദുരന്തം പ്രദേശത്തെയാകെ നടുക്കിയതായി തദ്ദേശ കൌണ്‍സിലര്‍ Charlie O’Connor പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: