അയർലൻഡിലെ പൊതുഗതാഗത സംവിധാനങ്ങളിൽ യുവാക്കൾക്കും കുട്ടികൾക്കുമുള്ള യാത്ര നിരക്കിലെ ഇളവ് സ്വകാര്യ ഓപ്പറേറ്റർ വാഹനങ്ങളിലും ബാധകമാക്കുന്നു

അയര്‍ലന്‍ഡിലെ പൊതുഗതാഗത സംവിധാനങ്ങളില്‍ 24 വയസ്സില്‍ താഴെ പ്രായമുള്ളവര്‍ക്ക് നല്‍കി വരുന്ന 50 ശതമാനം യാത്രാനിരക്ക് ഇളവ് സ്വക്യാര്യ ഓപ്പറേറ്റര്‍ വാഹനങ്ങളിലും ബാധമാക്കുന്നു. ഈയാഴ്ച തന്നെ നാഷണല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയില്‍ നിന്നും ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങുമെന്നാണ് ലഭിക്കുന്ന വിവരം.

നിലവില്‍ അയര്‍ലന്‍ഡിലെ പൊതുഗതാഗത സംവിധാനങ്ങളായ Dublin Bus, Bus Eireann, Irish Rail, Luas എന്നിവയില്‍ യാത്ര ചെയ്യുന്ന യുവാക്കള്‍ക്കും കുട്ടികള്‍ക്കുമാണ് യാത്രാ നിരക്കില്‍ 50 ശതമാനം ഇളവ് നല്‍കി വരുന്നത്. ജീവിതച്ചിലവ് വര്‍ദ്ധിച്ച സാഹചര്യത്തില്‍ ഈ വര്‍ഷം തുടക്കത്തിലായിരുന്നു ഈ പദ്ധതി സര്‍ക്കാര്‍ കൊണ്ടുവന്നത്.

സ്വകാര്യ ഓപ്പറേറ്റര്‍മാരുടെ വാഹനങ്ങളിലും ഈ പദ്ധതി വരുന്നതോടെ രാജ്യത്തെ സ്കൂള്‍ -കോളേജ് വിദ്യാര്‍ഥികള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും. തിങ്കളാഴ്ച മുതല്‍ പദ്ധതി പ്രാബല്യത്തില്‍ വരുമെന്നായിരുന്നു നേരത്തെ സര്‍ക്കാര്‍ വ‍ൃത്തങ്ങളില്‍ നിന്നും ലഭിച്ച വിവരം. എന്നാല്‍ ഇതുസംബന്ധിച്ച അന്തിമ ഉത്തരവ് രണ്ട് ദിവസം കൂടി വൈകിയേക്കാം എന്ന വിവരങ്ങളാണ് നിലവില്‍ പുറത്തുവരുന്നത്. ഗ്രാമീണ മേഖലയിലെ വിദ്യാര്‍ഥികള്‍ക്ക് പദ്ധതി ഏറെ ഗുണം ചെയ്യുമെന്ന് USI പ്രസിഡന്റ് Beth O’Reilly കഴിഞ്ഞ ദിവസം പ്രതികരിച്ചു.

Share this news

Leave a Reply

%d bloggers like this: