പ്രൈമറി സ്‌കൂൾ കുട്ടികൾക്ക് സൗജന്യ സ്‌കൂൾ പുസ്തകങ്ങൾ ലഭ്യമാക്കുന്ന പദ്ധതിയുമായി അയർലൻഡ് ബജറ്റ് പ്ലാൻ

നാളത്തെ ബജറ്റിന്റെ ഭാഗമായി പ്രഖ്യാപിക്കുന്ന പദ്ധതിയുടെ ഭാഗമായി അടുത്ത വർഷം മുതൽ അയർലൻഡിലെ എല്ലാ പ്രൈമറി സ്കൂൾ കുട്ടികൾക്കും സൗജന്യ പാഠ പുസ്തകങ്ങൾ വിതരണം ചെയ്യും.

സ്കൂൾ പുസ്തകങ്ങങ്ങളുടെ വിതരണം സർക്കാർ ഏറ്റെടുക്കുന്നത് ഇത് ആദ്യമായാണ് , അതേസമയം ചില യൂറോപ്യൻ രാജ്യങ്ങളിൽ ഇതിനകം തന്നെ പ്രൈമറി സ്കൂൾ കുട്ടികൾക്ക് പുസ്തകങ്ങൾ സൗജന്യമായി ലഭ്യമാക്കുന്നുണ്ട്.

അയർലൻഡിൽ പ്രസ്തുത പദ്ധതി നടപ്പിലാക്കാൻ വാർഷികാടിസ്ഥാനത്തിൽ 47 മില്യൺ യൂറോ ചിലവ് വരും , എന്നിരുന്നാലും പദ്ധതിയുമായി മുന്നോട്ട് പോകാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.

രാജ്യത്തെ ഏറ്റവും പിന്നാക്കം നിൽക്കുന്ന ചില സ്‌കൂളുകളിൽ പഠിക്കുന്ന കുട്ടികൾക്ക് സൗജന്യ സ്‌കൂൾ പുസ്തകങ്ങൾ നൽകുന്ന പൈലറ്റ് സ്‌കീം വിജയകരമായതിനെ തുടർന്നാണി നീക്കം.

വിദ്യാർത്ഥികൾക്ക് ആവശ്യമായ പുസ്തകം വാടകയ്‌ക്കെടുക്കുന്നതിനുള്ള പദ്ധതികളുടെ ചെലവ് വഹിക്കുന്നതിന് എല്ലാ സ്‌കൂളുകൾക്കും വാർഷിക പുസ്തക ഗ്രാന്റും സർക്കാർ അനുവദിച്ചിട്ടുണ്ട്.

അയർലൻഡിലെ ഒരു പ്രൈമറി സ്കൂൾ കുട്ടിക്ക് പുസ്തകം വാങ്ങാനായി ശരാശരി €110 വാർഷിക ചെലവ് വരുന്നുണ്ടെന്നാണ് കണക്കുകൾ .ഒന്നിലധികം കുട്ടികളുള്ള സാധാരണ കുടുംബങ്ങൾക്ക് ഈ തുക വലിയ സാമ്പത്തിക ബുദ്ധിമുട്ട് സൃഷ്ടിക്കാറുണ്ട് .

പുസ്തകങ്ങൾ സൗജന്യമാക്കുന്നതിന് പുറമെ പ്രൈമറി വിദ്യാർത്ഥി-അദ്ധ്യാപക അനുപാതം ഒന്ന് കുറച്ച് 23:1 ആക്കിയതായും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: