കേരള ഹൗസ് വാരാന്ത്യ കൂട്ടായ്മ പുനരാരംഭിക്കുന്നു

കേരള ഹൗസ് അയര്‍ലന്‍ഡിന്റെ വാരാന്ത്യകൂട്ടായ്മ പുനരാരംഭിക്കുന്നു. 2010 സജീവമായി നടന്നുവന്നിരുന്നതും, കോവിഡ് സാഹചര്യത്തില്‍ നിര്‍ത്തിവച്ചിരുന്നതുമായ കൂട്ടായ്മയാണ് ഇപ്പോള്‍ വീണ്ടും ആരഭിക്കുന്നത്. മുതിര്‍ന്നവര്‍ക്കായി വിനോദപരിപാടികള്‍, കുട്ടികള്‍ക്ക് ചെസ്സ്, മലയാളപഠനം തുടങ്ങിയവയായിരുന്നു കൂട്ടായ്മയില്‍ നടന്നുവന്നിരുന്നത്.

വരുന്ന ഞായറാഴ്ച താല കിൽമാനാഗ് ഹാളിൽ വൈകിട്ട് അഞ്ചര മുതൽ ഒൻപതര വരെ (5:30PM to 9:30PM ) മുതിര്‍ന്നവര്‍ക്ക് മാത്രമായി കൂട്ടായ്മ തുടക്കം കുറിക്കുമെന്നും ഇതു എല്ലാ ഞായറാഴ്ചകളിലും അതെ സമയത്തു തുടർന്ന് പോകുവാനും ഉദ്ദേശിക്കുന്നതായി കേരള ഹൗസ് അറിയിച്ചു. ഉടന്‍ തന്നെ കുട്ടികൾക്കായുള്ള ചെസ്സ്, ക്യാരംസ് , ടേബിൾ ടെന്നീസ് , മലയാളം ക്ലാസ് & ഡാൻസ് ക്ലാസ്സ്‌ എന്നിവ ആരംഭിക്കുമെന്നും കേരള ഹൗസ് അറിയിച്ചിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: