അയർലൻഡിൽ വ്യോമനിരീക്ഷണത്തിനായി 300 മില്യൺ യൂറോയുടെ റഡാർ പ്രൊജക്ട്

അയര്‍ലന്‍ഡ് പ്രതിരോധസേനയ്ക്ക് വ്യോമനിരീക്ഷണത്തിനായി 300 മില്യണ്‍ യൂറോയുടെ റഡാര്‍ പ്രൊജക്ട്. മൂന്ന് വിവിധ ഇടങ്ങളിലായി ആരംഭിക്കാനിരിക്കുന്ന പദ്ധതിയിലൂടെ രാജ്യത്തേക്ക് സംശയാസ്പദമായ സാഹചര്യത്തില്‍ പ്രവേശിക്കുന്ന എയര്‍ക്രാഫ്റ്റുകളെ നിരീക്ഷിക്കാന്‍ പ്രതിരോധ സേനയ്ക്ക് കഴിയും.

ആധുനിക റഡ‍ാര്‍ സംവിധാനങ്ങള്‍ പ്രതിരോധ സേനയ്ക്കായി ഏര്‍പ്പെടുത്തണമെന്ന  Commission on the Defence Forces (CODF) ന്റെ നിര്‍ദ്ദേശത്തിന്റെ ഭാഗമായാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചത്. പദ്ധതി പ്രാബല്യത്തില്‍ വന്നാല്‍ നിശ്ചിത ഉയരത്തില്‍ പറക്കുന്ന ജെറ്റുകള്‍, ഡ്രോണുകള്‍ എന്നിവ കണ്ടെത്താന്‍ സേനാംഗങ്ങള്‍ക്ക് കഴിയും. മയക്കുമരുന്നു കടത്തിനായി ഉപയോഗിക്കുന്ന ലോ-ഫ്ലൈയിങ് എയര്‍ക്രാഫ്റ്റുകള്‍ തിരിച്ചറിയുന്നതിനും ഈ റഡാര്‍ സംവിധാനം ഉപയോഗിക്കും.

ബജറ്റ് പ്രഖ്യാപന വേളയില്‍ പ്രതിരോധ മേഖലയ്ക്കായി നീക്കിവച്ച 1.174 ബില്യണ്‍ യൂറോയില്‍ ഒരു ഭാഗം റഡാര്‍ പ്രൊജക്ടുകള്‍ക്കായി ഉപയോഗിക്കുമെന്ന് Dáil ല്‍ മിനിസ്റ്റര്‍ Michael McGrath പ്രഖ്യാപിച്ചിരുന്നു.

Share this news

Leave a Reply

%d bloggers like this: