പ്രമുഖ പ്രവാസി വ്യവസായി അറ്റ്ലസ് രാമചന്ദ്രൻ അന്തരിച്ചു

പ്രമുഖ പ്രവാസി വ്യവസായി അറ്റ്‌ലസ്‌ രാമചന്ദ്രൻ അന്തരിച്ചു. ദുബായ്‌ ആസ്‌റ്റർ മൻഖൂൾ ആശുപത്രിയിൽ ഞായറാഴ്ച രാത്രിയായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്ന്‌ ചികിത്സയിലായിരുന്നു.അദ്ദേഹത്തിന്റെ സ്ഥാപനത്തിന്റെ പരസ്യത്തിലെ വ്യത്യസ്ത സംഭാഷണശൈലിയിലൂടെ മലയാളി വ്യവസായ പ്രമുഖർക്കിടയിൽ പ്രശസ്തനായി മാറി.

ചന്ദ്രകാന്ത്‌ ഫിലിംസിന്റെ ബാനറിൽ വൈശാലി, സുകൃതം ഉൾപ്പെടെ നിരവധി ചിത്രങ്ങൾ നിർമിച്ചിട്ടുണ്ട്‌. 13 ചിത്രങ്ങളിൽ അഭിനയിച്ചു.

ബാങ്കിങ്‌ മേഖലയിൽ പ്രവർത്തനം ആരംഭിച്ച അദ്ദേഹം 1974ൽ കുവൈറ്റിലേക്ക്‌ ചേക്കേറുകയും .അവിടെ അറ്റ്‌ലസ്‌ ജൂവലറിയുടെ ആദ്യ ഷോറൂം തുടങ്ങി തന്റെ സാമ്രാജ്യം പടുത്തുയർക്കുകയുമാണ് ഉണ്ടായത്.

2015ല്‍ സാമ്പത്തിക ഇടപാടിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ ദുബൈ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ബാങ്ക് ഓഫ് ബറോഡയടക്കം 23 ബാങ്കുകളിൽ നിന്ന് എടുത്ത വായ്പകള്‍ മുടങ്ങിയതിന്റെ അടിസ്ഥാനത്തിലാണ് കേസ് നേരിട്ടിരുന്നത്. 2018 ലാണ് ജയില്‍മോചിതനായത് . കേസ് അവസാനിക്കാത്തതിനാല്‍ യു.എ.ഇ വിട്ട് പോകാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു.

അറ്റ്ലസ് ജ്വല്ലറി വീണ്ടും തുറക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതിനിടെയാണ് മരണം. ഇന്ദിരയാണ്‌ ഭാര്യ. രണ്ട്‌ മക്കൾ.

Share this news

Leave a Reply

%d bloggers like this: