ഗാർഡയുടെ വാഹനത്തിൽ കാറിടിപ്പിച്ച കേസിൽ പ്രായപൂർത്തിയാവാത്ത നാല് ആൺകുട്ടികൾ അറസ്റ്റിൽ

ഡബ്ലിനിലെ Cherry Orchard ഏരിയയില്‍ വച്ച് ഗാര്‍ഡയുടെ വാഹനത്തില്‍ അപകടകരമായ രീതിയില്‍ കാര്‍ ഇടിപ്പിച്ച കേസില്‍ പ്രായപൂര്‍ത്തിയാവാത്ത നാല് ആണ്‍കുട്ടികള്‍ അറസ്റ്റില്‍. മൂന്ന് പേര്‍ക്കെതിരെ ഗാര്‍ഡ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരെ ഇന്ന് (ചൊവ്വാഴ്ച) ഡബ്ലിനിലെ കുട്ടികളുടെ കോടതിയില്‍ ഹാജരാക്കും. നാലാമത്തെ കുട്ടിയെ Children’s Act, 2001 പ്രകാരം juvenile youth diversion programme ലേക്ക് റഫര്‍ ചെയ്തിരിക്കുകയാണ്. തിങ്കളാഴ്ച രാവിലെ Ballyfermot, Clondalkin, Rathcoole എന്നിവിടങ്ങളില്‍ നിന്നായിരുന്നു ഗാര്‍ഡ ഇവരെ അറസ്റ്റ് ചെയ്തത്.

സെപ്തംബര്‍ 19 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. Cherry Orchard ലെ റോഡില്‍ നിരവധി വാഹനങ്ങള്‍ അപകടകമായ രീതിയില്‍ ഓടിക്കുന്നതായി ഗാര്‍ഡയ്ക്ക് വിവരം ലഭിക്കുകയായിരുന്നു. തുടര്‍ന്ന് അവിടേക്ക് എത്തിയ ഉദ്യോഗസ്ഥര്‍ വാഹനം നിര്‍ത്താനായി ഇവരോട് ആവശ്യപ്പെട്ടെങ്കിലും ഇവര്‍ അനുസരിച്ചില്ല. ഇതിന് ശേഷമാണ് കൂട്ടത്തിലെ ഒരു കാര്‍ ഗാര്‍ഡയുടെ വാഹനത്തിലേക്ക് രണ്ട് തവണ ഇടിച്ചത്.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ വ്യാകപമായ രീതിയില്‍ സോഷ്യല്‍ മീഡിയകള്‍ വഴി പ്രചരിച്ചിരുന്നു. കാറുകളുടെ അഭ്യാസപ്രകടനം റോഡില്‍ നടക്കുമ്പോള്‍ നിരവധി പേര്‍ കാഴ്ച്ചക്കാരായി നില്‍ക്കുന്നതും, കയ്യടിക്കുന്നതായും ഈ ദൃശ്യങ്ങളിലുണ്ടായിരുന്നു. ഗാര്‍ഡയുടെ വാഹനത്തിന് നേര്‍ക്ക് മനപൂര്‍വ്വം വന്ന് ഇടിക്കുന്നതായും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

Share this news

Leave a Reply

%d bloggers like this: