ഡബ്ലിനിലെ M50 മോട്ടോർവെയിലെ പ്രധാന അപകടസാധ്യത മേഖലകൾ ഏതൊക്കെ? കൂടുതൽ അപകടങ്ങൾ നടക്കുന്ന സമയമേത് ?

അയര്‍ലന്‍ഡിലെ തന്നെ ഏറ്റവും തിരക്കേറിയ മോട്ടോര്‍വേയായ ഡബ്ലിനിലെ M50 മോട്ടോര്‍വേയില്‍ റോഡപകടങ്ങള്‍ തുടര്‍ക്കഥയാവുകയാണ്. വലുതും ചെറുതുമായി അനേകം അപകടങ്ങളെത്തുടര്‍ന്ന് നിരവധി പേര്‍ മരണപ്പെടുകയും, നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകുയും ചെയ്യുന്നു. ഈ വര്‍ഷം ആഗസ്ത് 31 വരെയുള്ള കണക്കുകള്‍ പ്രകാരം 1088 അപകടങ്ങളാണ് M50 മോട്ടോര്‍ വേയില്‍ നടന്നത്. ഇതില്‍ 399 എണ്ണം വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചാണ് ഉണ്ടായത്. ഈ ഘട്ടത്തിലാണ് M50 മോട്ടോര്‍വേയില്‍ ഏറ്റവും കുടുതല്‍ അപകടങ്ങള്‍ നടക്കുന്ന സ്ഥലങ്ങളും, സമയവും സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവരുന്നത്.

M50 മോട്ടോര്‍വേയില്‍ സമീപകാലത്തായി നടന്ന 200 അപകടങ്ങളെ ആധാരമാക്കിയായിരുന്നു ഈ പഠനം നടത്തിയത്. ഇതുപ്രകാരം ഏറ്റവും കുടൂതല്‍ അപകടങ്ങള്‍ നടന്നിട്ടുള്ളത് Junction 5 (Finglas) നും Junction 9 (Red Cow) നും ഇടയിലാണ്. 60 ശതമാനം അപകടങ്ങളും നടന്നത് ഈ മേഖലയിലായിരുന്നു. Junctions 3 (M1/M50) നും Junction 5 (Finglas) നും ഇടയില്‍ 20 ശതമാനം അപകടങ്ങളും, Junction 9 (Red Cow) നും Junction 13 (Sandyford) ഇടയിലുള്ള റോഡില്‍ 15 ശതമാനം അപകടങ്ങളുമാണ് നടന്നിട്ടുള്ളത്.

ഇതേ 200 അപകടങ്ങള്‍ പരിശോധിച്ചപ്പോള്‍ ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ നടന്നിട്ടുള്ളത് വെൈകുന്നേരം 4 മണിക്കും 5 മണിക്കും ഇടയിലുള്ള സമയത്താണെന്ന് വ്യക്തമാവുന്നു. വൈകീട്ടും 3 നും 4 നും ഇടയിലുള്ള സമയത്താണ് രണ്ടാമതായി കൂടതല്‍ അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയതത്. രാത്രി 8 നും 9 നും ഇടയിലാണ് മൂന്നാമതായി കുടുതല്‍ അപകടങ്ങള്‍ ഉണ്ടായത്.

രാവിലെ ആളുകള്‍ ജോലിക്ക് പോവുന്ന സമയം,ഉച്ചഭക്ഷണ സമയം, വൈകീട്ട് ജോലിക്ക് ശേഷം വീടുകളിലേക്ക് പോവുന്ന സമയം എന്നിവയാണ് M50 റോഡില്‍ ഏറ്റവും അപകടസാധ്യതയുള്ള സമയങ്ങളെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മുന്‍പിലുള്ള വാഹനങ്ങള്‍ വേഗത കുറയ്ക്കന്ന സമയത്തോ, നിര്‍ത്തുമ്പോഴോ, പിറകിലെ വാഹനങ്ങള്‍ക്ക് നിര്‍ത്താന്‍ കഴിയാതെ വരുമ്പോഴുള്ള അപകടങ്ങളാണ് ഈ വര്‍ഷം കുടുതലായി ഉണ്ടായിട്ടുള്ളത്. ഇത്തരത്തില്‍ 260 ആക്സിഡന്റുകള്‍ ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തു. അപകടത്തില്‍ പെട്ട 1977 വാഹനങ്ങളാണ് ഈ വര്‍ഷം റിക്കവറി ഓപ്പറേറ്റര്‍മാര്‍ റോഡില്‍ നിന്നും നീക്കം ചെയ്തത്. പ്രതിമാസം ശരാശരി 250 വാഹനങ്ങള്‍ എന്ന തോതില്‍ വരുമിത്.

Share this news

Leave a Reply

%d bloggers like this: