‘സാഹസികതയുടെ 112 ദിവസങ്ങൾ’; ന്യൂയോർക്കിൽ നിന്നും ഗാൽവേ വരെ Damian Browne തുഴഞ്ഞത് 3450 നോട്ടിക്കൽ മൈൽ ദൂരം

ന്യൂയോര്‍ക്കില്‍ നിന്നും ബോട്ടില്‍ തുഴഞ്ഞുകൊണ്ട് യാത്ര തിരിച്ച മുന്‍ റഗ്ബി താരം Damian Browne 112 ദിവസങ്ങള്‍ക്ക് ശേഷം അയര്‍ലന്‍ഡില്‍ എത്തിച്ചേര്‍ന്നു. ചൊവ്വാഴ്ച ഉച്ചയോടെ ഗാല്‍വേയിലാണ് Damian Browne എത്തിച്ചേര്‍ന്നത്. ന്യൂയോര്‍ക്കില്‍ നിന്നും ഗാല്‍വേയിലേക്ക് തുഴഞ്ഞു കൊണ്ടുള്ള സാഹസിക യാത്ര പുര്‍ത്തിയാക്കുന്ന ആദ്യവ്യക്തിയെന്ന റെക്കോഡും ഇതോടെ Browne ന്റെ പേരിലായി. യാത്ര പൂര്‍ത്തിയാക്കിയ Browne ന് വലിയ സ്വീകരണമാണ് ഗാല്‍വേ തീരത്ത് ലഭിച്ചത്.

Browne ന്റെ ബോട്ട് ഗാല്‍വേ പോര്‍ട്ടിലേക്ക് അടുക്കവേ പാറക്കെട്ടിനുളളില്‍ കുടങ്ങിയതോടെ തീരത്തേക്ക് അടുക്കാന്‍ ചില ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നു. തുടര്‍ന്ന് എമര്‍ജന്‍സി സര്‍വ്വീസസിന്റെയും, ഗാര്‍ഡയുടെയും സഹായത്തോടെയാണ് Browne ന് തീരത്തേക്ക് അടുക്കാനായത്.

ജൂലൈ 14 ന് മാന്‍ഹാട്ടനില്‍ നിന്നുമായിരുന്നു Browne സുഹൃത്തായ Fergus Ferell നൊപ്പം യാത്ര തിരിച്ചത്. ആരോഗ്യ പ്രശ്നങ്ങളെത്തുടര്‍ന്ന് Ferell യാത്ര അവസാനിപ്പിക്കുകയും അദ്ദേഹത്തെ എയര്‍ലിഫ്റ്റ് ചെയ്ത് രക്ഷപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് Browne തന്റെ യാത്ര ഒറ്റയ്ക്ക് പൂര്‍ത്തിയാക്കാന്‍ തീരുമാനിക്കുകയായിരുന്നു.

Project Empower എന്നാണ് Browne ന്റെ ഈ പ്രയാണത്തിന് നല്‍കിയിരിക്കുന്ന പേര്. ചാരിറ്റി സംഘടനകളായ National Rehabilitation Hospital Foundation, Ability West, Madra , The Galway Simon Community എന്നിവയുടെ പ്രവര്‍ത്തനത്തിനായുള്ള ധനസമാഹരണം ലക്ഷ്യമിട്ടുള്ള യാത്രയായിരുന്നു ഇത്.

Share this news

Leave a Reply

%d bloggers like this: