പിക്സൽ -7 സീരീസും , പുതിയ സ്മാർട്ട് വാച്ചും അവതരിപ്പിച്ച് ഗൂഗിൾ

ഐ.ഫോണ്‍, സാംസങ് ഫോണുകള്‍ക്ക് കനത്ത വെല്ലുവിളിയുമായി ഗൂഗിള്‍ ഏറ്റവും പുതിയ പിക്സല്‍ -7 സ്മാര്‍ട്ട് ഫോണ്‍ സീരീസ് അവതരിപ്പിച്ചു. മികച്ച ക്യാമറ, പെര്‍ഫോമന്‍സ്, ബാറ്ററി ലൈഫ് എന്നീ ഫീച്ചറുകള്‍ നല്‍കുന്ന പികസല്‍-7 ,പിക്സല്‍ 7 പ്രോ എന്നീ മോഡലുകളാണ് ഗൂഗിള്‍ അവതരിപ്പിച്ചത്. ഇതോടൊപ്പം ആദ്യമായി ഗൂഗിളിന്റെ പിക്സല്‍ സ്മാര്‍ട്ട് വാച്ചുകളും കമ്പനി അവതരിപ്പിച്ചു.

ഗൂഗിളിന്റെ സ്വന്തം ചിപ്പായ സെക്കന്റ് ജനറേഷന്‍ Tensor G2 പ്രൊസസ്സര്‍ ഉപയോഗിച്ചിരിക്കുന്ന ഈ ഫോണുകള്‍ മറ്റു ഫോണുുകളെ അപേക്ഷിച്ച് കൂടുതല്‍ കാര്യക്ഷമതയുള്ളതാണെന്നാണ് കമ്പനിയുടെ അവകാശവാദം. ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ ഡിവൈസിന്റെ പെര്‍ഫോമന്‍സ് മെച്ചപ്പെടുത്താന്‍ കഴിഞ്ഞതായും കമ്പനി പറയുന്നു.
Fitbit ന്റെ ഹെല്‍ത്ത് ആന്റ് ഫിറ്റ്നസ്സ് ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സ്മാര്‍ട്ട്‍വാച്ചുകളാണ് കമ്പനി ആദ്യമായി പുറത്തിറക്കാനിരിക്കുന്നത്. ഒക്ടോബര്‍ 13 മുതലാണ് ഗൂഗിളിന്റെ ഈ പുതിയ പ്രൊഡക്ടുകള്‍‍ മാര്‍ക്കറ്റില്‍ ലഭ്യമാവുക. ഇന്ത്യയും,അയര്‍ലന്‍ഡും അടക്കമുള്ള 17 രാജ്യങ്ങളില്‍ തുടക്കത്തില്‍ ഫോണ്‍ ലഭ്യമാവും. അയര്‍ലന്‍ഡില്‍ പിക്സല്‍ 7 ന് 649 യൂറോയും, പിക്സല്‍ 7പ്രോ യ്ക്ക് 899 യൂറോയും വിലവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഗൂഗിൾ പിക്സൽ 7: സവിശേഷതകൾ

6.32-ഇഞ്ച് ഫുൾ-എച്ച്‌ഡി+ (2,400 x 1,080 പിക്‌സൽ) OLED ഡിസ്‌പ്ലേ
8 ജിബി റാം -ഒക്ടാ കോർ ടെൻസർ ജി 2 എസ്ഒസി
256 ജിബി വരെ ഇൻബിൽറ്റ് സ്റ്റോറേജ്
ഡ്യുവൽ സിം (നാനോ + ഇസിം)
ആൻഡ്രോയിഡ് 13 ഔട്ട്-ഓഫ്-ദി ബോക്‌സ്.
ക്യാമറ- 50 മെഗാപിക്സൽ പ്രൈമറി സെൻസറും അൾട്രാ വൈഡ് ആംഗിൾ ലെൻസുള്ള 12 മെഗാപിക്സൽ സെക്കൻഡറി സെൻസര്‍
10.8 മെഗാപിക്സൽ ഫ്രണ്ട് ക്യാമറ ‘സിനിമാറ്റിക് ബ്ലർ’ ഫീച്ചര്‍
ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസര്‍, ഫെയ്‌സ് അൺലോക്ക്
വയർലെസ് ചാർജിങ് ഫാസ്റ്റ് വയർഡ് ചാർജിങ്

ഗൂഗിൾ പിക്സൽ 7 പ്രോ: സവിശേഷതകൾ

120Hz റിഫ്രഷ് റേറ്റ് ഉള്ള 6.7-ഇഞ്ച് ക്വാഡ്-എച്ച്ഡി (3,120 x 1,440 പിക്സൽസ്) LTPO OLED ഡിസ്പ്ലേ
12 ജിബി റാം 256 ജിബി വരെ സ്റ്റോറേജ്
ക്യാമറ- 50 മെഗാപിക്സൽ പ്രൈമറി സെൻസര്‍, അൾട്രാ വൈഡ് ആംഗിൾ ലെൻസുള്ള 12 മെഗാപിക്സൽ സെക്കൻഡറി സെൻസര്‍, 30x സൂപ്പർ റെസല്യൂഷൻ സൂം, 5x ഒപ്റ്റിക്കൽ സൂം എന്നിവ സപ്പോർട്ട് ചെയ്യുന്ന 48 മെഗാപിക്സൽ ടെലിഫോട്ടോ ലെന്‍സ്
10.8 മെഗാപിക്സൽ സെൽഫി ക്യാമറ
‘മാക്രോ ഫോക്കസ്’ ഫീച്ചര്‍
ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസര്‍, ഫെയ്‌സ് അൺലോക്ക്
വയർലെസ് ചാർജിങ് ഫാസ്റ്റ് വയർഡ് ചാർജിങ്

Share this news

Leave a Reply

%d bloggers like this: