ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിനം ; ഇന്ത്യക്കിന്ന് ജീവന്മരണ പോരാട്ടം

ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് റാഞ്ചിയില്‍ . ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30 നാണ് മത്സരം ആരംഭിക്കുന്നത്. മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ആദ്യ മത്സരത്തില്‍ പരാജയപ്പെട്ട ഇന്ത്യക്ക് ഇന്നത്തെ മത്സരത്തില്‍ വിജയം അനിവാര്യമാണ്.

കഴിഞ്ഞ മത്സരത്തില്‍ മിന്നുന്ന പ്രകടനം കാഴ്ചവച്ച മലയാളി താരം സഞ്ജു സാംസണ്‍ തന്നെയാണ് മത്സരത്തിലെ പ്രധാന ശ്രദ്ധാകേന്ദ്രം. വന്‍ തോല്‍വിയിലേക്കു പോവുമായിരുന്ന ഇന്ത്യക്ക് അവസാന ഓവര്‍ വരെ വിജയപ്രതീക്ഷ തന്നത് സഞ്ജുവായിരുന്നു. നന്നായി പൊരുതിയെങ്കിലും ലക്ഷ്യത്തിന് 9 റണ്‍സ് മാത്രം അകലെ വച്ചായിരുന്നു ഇന്ത്യ അടിയറവ് പറഞ്ഞത്.

ഈ തോല്‍വിക്ക് മറുപടി നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ ഇന്നിറങ്ങുക, എന്നാല്‍ ബൌളര്‍മാരുടെ മോശം പ്രകടനവും, മുന്‍നിര ബാറ്റ്സ്‍മാന്‍മാര്‍ കഴിവിനൊത്ത് ഉയരാത്തതും ഇന്ത്യക്ക് തിരിച്ചടിയാണ്. ഇന്ത്യന്‍ നിരയില്‍ പരിക്കേറ്റ ദീപക് ചാഹറിന് പകരം വാഷിങ്ടണ്‍ സുന്ദര്‍ അന്തിമ ഇലവനില്‍ സ്ഥാനം പിടിക്കാനുള്ള സാധ്യതയാണുള്ളത്.

ഇന്ത്യ-സാധ്യതാ ഇലവന്‍
1 Shikhar Dhawan (capt), 2 Shubman Gill, 3 Ruturaj Gaikwad, 4 Ishan Kishan, 5 Shreyas Iyer, 6 Sanju Samson (wk), 7 Shardul Thakur, 8 Washington Sunder, 9 Avesh Khan, 10 Kuldeep Yadav, 11 Mohammed Siraj

ദക്ഷിണാഫ്രിക്ക-സാധ്യതാ ഇലവന്‍
1 Quinton de Kock (wk), 2 Janneman Malan, 3 Temba Bavuma (capt), 4 Aiden Markram, 5 Heinrich Klaasen, 6 David Miller, 7 Wayne Parnell/Andile Phehlukwayo, 8 Keshav Maharaj, 9 Kagiso Rabada, 10 Tabraiz Shamsi/Marco Jansen/Anrich Nortje, 11 Lungi Ngidi

Share this news

Leave a Reply

%d bloggers like this: