തണുപ്പ് കൂടുന്നു ; അയർലൻഡിലുടനീളം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് Met Éireann

അയര്‍ലന്‍ഡില്‍ ശൈത്യകാലം ശക്തമാവുന്ന സാഹചര്യത്തില്‍ രാജ്യത്തുടനീളം ഓറഞ്ച് അലര്‍ട്ട് (STATUS ORANGE low temperature/ice warning) പ്രഖ്യാപിച്ച് Met Éireann . മിക്ക ഇടങ്ങളിലും താപനില -5 നേക്കാള്‍ താഴ്ന്ന നിലയിലെത്തുമെന്നാണ് അയര്‍ലന്‍ഡിന്റെ ഔദ്യോഗിക കാലാവസ്ഥാ പ്രവചന ഏജന്‍സി നല്‍കുന്ന മുന്നറിയിപ്പ്. ഇന്ന് വൈകുന്നേരും 5 മണി മുതല്‍ നിലവില്‍ വരുന്ന ഓറഞ്ച് അലേര്‍ട്ട് നാളെ ഉച്ചയ്ക്ക് 12 വരെ തുടരും.

അതേസമയം ഇപ്പോള്‍ നിലവിലുള്ള യെല്ലോ അലര്‍ട്ട് ഇന്നു ഉച്ചവരെ തുടരും. ഇതോടൊപ്പം ഡബ്ലിന്‍ Kildare , Wicklow എന്നിവിടങ്ങളില്‍ പ്രഖ്യാപിച്ച യെല്ലോ സ്നോ വാര്‍ണിങ്ങും ഇന്ന് ഉച്ചയോടെ അവസാനിക്കും. ഉയര്‍ന്ന പ്രദേശങ്ങളില്‍ കനത്ത മഞ്ഞുവീഴ്ചയുണ്ടാവാന്‍ സാധ്യതയുണ്ടെന്നും MetÉireann മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

മോശം കാലാവസ്ഥയും, അയര്‍ലന്‍ഡിലെ നിലവിലെ സാഹചര്യങ്ങളും വിലയിരുത്താന്‍ National Emergency Coordination Group ഇന്ന് പ്രത്യേക യോഗം ചേരും. ഇന്ന് രാവിലെ 10.30 ന് Agriculture House ല്‍ ചേരുന്ന യേഗത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പ് പ്രതിനിധികള്‍ പങ്കെടുക്കും. എമര്‍ജന്‍സി സര്‍വ്വീസുകള്‍ , ഗതാഗതം എന്നിവ സംബന്ധിച്ച് സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ചാണ് യോഗം പ്രധാനമായും ചര്‍ച്ച ചെയ്യുക. പൊതുജന സുരക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശം പുറപ്പെടുവിക്കുന്നതുമായി ബന്ധപ്പെട്ടും യോഗം തീരുമാനമെടുക്കും.

Share this news

Leave a Reply

%d bloggers like this: