യൂറോപ്പിൽ ഏറ്റവും കൂടുതൽ പച്ചക്കറിയും പഴവർഗ്ഗങ്ങളും കഴിക്കുന്നത് അയർലൻഡുകാരെന്ന് OECD റിപ്പോർട്ട്

യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ ദിവസേന ഏറ്റവും കുടുതല്‍ പച്ചക്കറിയും, പഴവര്‍ഗ്ഗങ്ങളും കഴിക്കുന്നത് അയര്‍ലന്‍ഡുകാരെന്ന് റിപ്പോര്‍ട്ട്. Organisation for Economic Co-operation and Development (OECD) നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. റിപ്പോര്‍ട്ട് പ്രകാരം അയര്‍ലന്‍ഡിലെ മുതിര്‍ന്നവരില്‍ 33 ശതമാനം പേരും നിര്‍ദ്ദേശിക്കപ്പെട്ടത് പ്രകാരം ദിവസേന അഞ്ചോ അതിലധികമോ വീതം(five or more portions) പഴം-പച്ചക്കറി എന്നിവ കഴിക്കുന്നതായാണ് കണ്ടെത്തിയിട്ടുള്ളത്. റിപ്പോര്‍ട്ട് പ്രകാരം 12 ശതമാനം മാത്രമാണ് യൂറോപ്യന്‍ യൂണിയന്‍ ശരാശരി. OECD പുറത്തുവിട്ട Health at a Glance 2022 റിപ്പോര്‍ട്ടില്‍ ഈ കണ്ടെത്തലുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

2020ല്‍ അയര്‍ലന്‍ഡിലെ 16 ശതമാനം മുതിര്‍ന്നവരും ദിവസേന പുകവലിച്ചിരുന്നതായി റിപ്പോര്‍ട്ടിന്റെ മറ്റൊരു ഭാഗത്ത് പരാര്‍ശിക്കുന്നുണ്ട്. യൂറോപ്പിലാകമാനമുള്ള കണക്ക് പ്രകാരം‍ ഇത് 19 ശതമാനമാണ്. 2010 ല്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം അയര്‍ലന്‍ഡില്‍ ഇത് 24 ശതമാനമായിരുന്നു. അയര്‍ലന്‍ഡിലെ കാര്യക്ഷമമായ വാക്സിനേഷന്‍ ദൌത്യം സംബന്ധിച്ചും ഈ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. 2021 അവസാനത്തോടെ യൂറോപ്പിലാകെ 77 ശതമാനം പേര്‍ വാക്സിനേഷന്‍ പൂര്‍ത്തികരിച്ചപ്പോള്‍ അയര്‍ലന്‍ഡില്‍ ഇത് 90 ശതമാനമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

Share this news

Leave a Reply

%d bloggers like this: