ധാരാളം വെള്ളം കുടിച്ചാൽ ദീർഘകാലം ജീവിക്കാമെന്ന് പഠനം

ധാരാളം വെള്ളം കുടിക്കുന്നവരുടെ ആയുസ്സ് വര്‍ദ്ധിക്കുമെന്നും, ഗുരുതര രോഗങ്ങള്‍ പിടിപെടാതെ രക്ഷപ്പെടാന്‍ കഴിയുമെന്നും പഠനഫലം. യു.എസ് ആസ്ഥാനമായുള്ള മെഡിക്കല്‍ റിസര്‍ച്ച് ഏജന്‍സിയായ National Institutes of Health (NIH) ആണ് ഇത്തരത്തിലൊരു പഠന റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

മുപ്പത് വയസ്സിന് മുകളില്‍ പ്രായമുള്ള 11255 പേരിലായിരുന്നു പഠനം നടത്തിയത്. കൂടുതല്‍ വെള്ളം കുടിക്കുന്നതിലൂടെ ശരീരത്തിലെ serum sodium ഉയരുന്നത് തടയാമെന്നും, ഇതുവഴി ദീര്‍ഘകാലം ജീവിക്കാമെന്നുമാണ് പഠനത്തിലൂടെ തെളിഞ്ഞത്.

serum sodium ലെവല്‍‍ ഉയര്‍ന്നു നില്‍ക്കുന്ന‍ ആളുകള്‍ക്ക് (നോര്‍മല്‍ ലെവല്‍-135-146 mEq/L) biological ageing പ്രക്രിയയ്ക്ക് വേഗം കൂടുമെന്നാണ് പഠനത്തിലൂടെ കണ്ടെത്തിയിരിക്കുന്നത്. serum sodium ലെവല്‍ 142 നേക്കാള്‍ കൂടുതലുള്ളവര്‍ക്ക് ഹൃദയാഘാതം, പക്ഷാഘാതം, atrial fibrillation, ശ്വാസകോശസംബന്ധമായ അസുഖങ്ങള്‍, പ്രമേഹം, ഡിമന്‍ഷ്യ എന്നിവയ്ക്കുള്ള സാധ്യത കൂടുതലാണെന്നും, 138 മുതല്‍ 140 വരെ serum sodium ലെവല്‍ ഉള്ള ആളുകളില്‍ ഇത്തരം രോഗങ്ങള്‍ മൂലമുള്ള സാധ്യത കുറവാണെന്നും പഠനറിപ്പോര്‍ട്ടില്‍ പറയുന്നു.

ഇതുസംബന്ധിച്ച കൂടുതല്‍ കണ്ടെത്തലുകള്‍ നടത്തുന്നതിനായിrandomised, controlled trials അടക്കമുള്ള വിവിധ പഠനങ്ങള്‍ക്കും പരീക്ഷണങ്ങള്‍ക്കും ഒരുങ്ങുകയാണെന്ന് National Institutes of Health (NIH) അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: