ആശുപത്രികളിലെ തിരക്ക് ; അയർലൻഡിലുടനീളം നടന്ന പ്രതിഷേധങ്ങളിൽ അണിനിരന്നത് ആയിരങ്ങൾ

അയര്‍ലന്‍ഡിലെ ആശുപത്രികളിലെ തിരക്കിനും, ട്രോളി വെയ്റ്റിങ് സാഹചര്യങ്ങള്‍ക്കും പരിഹാരമാവശ്യപ്പെട്ട് രാജ്യത്തുടനീളം പ്രതിഷേധ റാലികള്‍ സംഘടിപ്പിക്കപ്പെട്ടു. ലിമറിക്, നാവന്‍, കോര്‍ക്ക്, ഗാല്‍വേ, ഡൊനഗല്‍, സ്ലൈഗോ, വെസ്റ്റ്മീത്ത് എന്നിവിടങ്ങളിലടക്കം പതിനെട്ടോളം പ്രധാന ഇടങ്ങളിലാണ് റാലികള്‍ സംഘടിപ്പിക്കപ്പെട്ടത്.

ലിമിറിക് കേന്ദ്രീകരിച്ച് നടന്ന പ്രതിഷേധത്തില്‍ Mid West Hospital Campaign, Friends of Ennis Hospital, എന്നീ കൂട്ടായ്മകള്‍ക്കൊപ്പം Nenagh ല്‍ നിന്നുള്ള ആളുകളും പങ്കെടുത്തു. പതിനായിരത്തിലധികം ആളുകള്‍ ‍ ഈ പ്രതിഷേധത്തിന്റെ ഭാഗമായതാണ് സംഘാടകര്‍ അറിയിച്ചത്.

മേഖലയിലെ തന്നെ ഏക എമര്‍ജന്‍സി ഡിപാര്‍ട്മെന്റ് പ്രവര്‍ത്തിക്കുന്ന ലിമറിക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ തിരക്ക് സംബന്ധിച്ച ആശങ്കയാണ് റാലിയില്‍ പ്രധാനമായും ഉയര്‍ന്നത്. രാജ്യത്തിലെ തന്നെ ഏറ്റവും തിരക്കേറിയ എമര്‍ജന്‍സി ഡിപാര്‍ട്മെന്റാണ് ലിമറിക്കിലേത്. ആശുപത്രികളിലെ തിരക്ക് മൂലം കഷ്ടതയനുഭവിക്കുന്നവരുടെയും, UHL ല്‍ വച്ച് മരണപ്പെട്ടവരുടെയും ചിത്രങ്ങളടക്കം ഉയര്‍ത്തിക്കൊണ്ടായിരുന്നു പ്രതിഷേധം.

Share this news

Leave a Reply

%d bloggers like this: