ഗോൾവേ സീറോ മലബാർ സഭയുടെ 2023-2024 വർഷത്തെ പ്രവർത്തനങ്ങൾക്കായുള്ള അത്മായ നേതൃത്വം  ചുമതല ഏറ്റെടുത്തു.

023 ജനുവരി 15 നു മെർവ്യു ഹോളി ഫാമിലി ദേവാലയത്തിൽ  വി. കുർബാന മദ്ധ്യേ നടന്ന പ്രാർത്ഥനയോടെ പുതിയ പാരീഷ് കൗൺസിൽ ഉത്തരവാദിത്വം ഏറ്റെടുത്തു. കൈക്കാരന്മാരായി ഐ. സി. ജോസ്, ജോബി ജോർജ് എന്നിവരും സെക്രട്ടറിയായി സാജു സേവ്യർ, പി .ആർ .ഓ ആയി റോബിൻ മാത്യു, യൂത്ത് കോഓർഡിനേറ്റർ മാത്യു ജോസഫ്,  ലിറ്റർജി കോർഡിനേറ്റേഴ്‌സ് ആയ മാത്യു കരിമ്പന്നൂർ, ബിജോൺ ബാബു, ജോബ് അലക്സ് എന്നിവരും കാറ്റിക്കിസം ഹെഡ് ആയ ചാൾസ് തെക്കേക്കര, മാതൃവേദി പ്രസിഡന്റ് ആയ ജെഫി റാഫെൽ എന്നിവരും ചുമതലയേറ്റെടുത്തു. 

2023-24 വർഷത്തെ മറ്റു പ്രതിനിധിയോഗ അംഗങ്ങള്‍ താഴെ പറയുന്നവരാണ് 

ഫാ.ജോസ് ഭരണിക്കുളങ്ങര  SMCC ചാപ്ലിൻ, അനിൽ മാത്യു, ജിയോ ജോസ്, ബിബിൻ സെബാസ്റ്റ്യൻ, ഗ്ലിന്റ രാജു, ഹെൻറി തോമസ്, ജിനീഷ് സെബാസ്റ്റ്യൻ, ജോബിൻ ആന്റ്‌ണി, ഷിജു SK, സോണി മാത്യു, സുനിത തോമസ്, ടിനു ടോമി. 

ജോണി സെബാസ്റ്റ്യൻ ക്വയർ കോർഡിനേറ്റർ  ആയും റോബിൻ ജോസ് അൾത്താര ശുശ്രൂഷകരുടെ പരിശീലകനായും സേവനം തുടരും. 

2021 2022 വർഷങ്ങളിൽ ഗൽവേ കൂട്ടായ്മയെ വളരെ നല്ലരീതിയിൽ നയിച്ച് കാലാവധി പൂർത്തിയാക്കിയ പാരീഷ് കൗൺസിലിനു  ഇടവക ജനം നന്ദി പറയുകയും  പുതിയ കൗൺസിൽ അംഗങ്ങൾക്ക് എല്ലാ പ്രാർത്ഥനാശംസകളും നേരുകയും ചെയ്തു.

Share this news

Leave a Reply

%d bloggers like this: