വ്ളാദ്മിർ പുടിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് രാജ്യാന്തര ക്രിമിനൽ കോടതി

റഷ്യന്‍ പ്രസിഡന്റ് വ്ലാദ്മിര്‍ പുടിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് രാജ്യാന്തര ക്രിമിനല്‍ കോടതി(ICC). ഉക്രൈനില്‍ നിന്നും റഷ്യയിലേക്ക് അനധികൃതമായി കുട്ടികളെ കടത്തിയത് അടക്കമുള്ള കുറ്റങ്ങളുടെ പേരിലാണ് വാറന്റ് പുറപ്പെടുവിച്ചത്.‌ എന്നാല്‍ ഐ.സി.സി യുടെ നടപടി തെറ്റാണെന്നും കുട്ടികളെ സുരക്ഷിതമായി റഷ്യയിലേക്ക് മാറ്റിയത് ഐ.സി.സി തെറ്റിദ്ധരിച്ചതാണെന്നാണ് റഷ്യയുടെ പ്രതികരണം.

വാറന്റ് നിലനില്‍ക്കവേ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി പരിധിയില്‍ വരുന്ന രാജ്യങ്ങളില്‍ പ്രവേശിച്ചാല്‍ പുടിന്‍ അറസ്റ്റ് ചെയ്യപ്പെടും. തുടര്‍ന്ന് ഹേഗിലെ കോടതിയില്‍ ഹാജരാക്കി പുടിനെ വിചാരണ ചെയ്യും. ഒരു രാജ്യത്തിന്റെ പ്രസിഡന്റ് പദവിയിലിരിക്കെ ഐ.സി.സി അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുന്ന മൂന്നാമത്തെ വ്യക്തിയാണ് പുടിന്‍. ഇതിനുമുന്‍പ് സുഡാന്‍ മുന്‍ പ്രസിഡന്റ് ഒമര്‍ അല്‍ ബാഷിര്‍, ലിബിയന്‍ ഭരണാധികാരിയായിരുന്ന മുഅമ്മര്‍ ഗദ്ദാഫി എന്നിവര്‍ക്കെതിരെ ആയിരുന്നു ഐ.സി.സി വാറന്റ് പുറപ്പെടുവിച്ചത്.

Share this news

Leave a Reply

%d bloggers like this: