റഗ്ബി സിക്സ് നാഷൻസ് ചാംപ്യൻഷിപ്പ് ; ഗ്രാൻഡ് സ്ലാം ജേതാക്കളായി അയർലൻഡ്

സിക്സ് നാഷന്‍സ് റഗ്ബി ചാംപ്യന്‍ഷിപ്പില്‍ ഗ്രാന്റ് സ്ലാം ജേതാക്കളായി അയര്‍ലന്‍ഡ്. ഇംഗ്ലണ്ടിനെതിരെ 29-16 ന് വിജയിച്ചതോടെയാണ് അയര്‍ലന്‍ഡ് ഗ്രാന്റ് സ്ലാം ഉറപ്പിച്ചത്. മുന്‍പ് നടന്ന മത്സരങ്ങളില്‍ ഫ്രാന്‍സ്, സ്കോട്ലന്‍ഡ്, വെയില്‍സ്, ഇറ്റലി എന്നീ ടീമുകളെയും അയര്‍ലന്‍ഡ് പരാജയപ്പെടുത്തിയിരുന്നു.

അയര്‍ലന്‍ഡിന്റെ നാലാം ഗ്രാന്റ് സ്ലാം നേട്ടമാണ് ഇന്നലത്തേത്. ഇതിനുമുന്‍പ് 1948, 2009, 2018 വര്‍ഷങ്ങളിലെ ടൂര്‍ണ്ണമെന്റുകളില്‍ അയര്‍ലന്‍ഡിന്റ സമ്പൂര്‍ണ്ണ ആധിപത്യമുണ്ടായിരുന്നു.

ഇന്നലെ നടന്ന മത്സരത്തില്‍ ആദ്യപകുതിയില്‍ ഇംഗ്ലണ്ടിന് മുന്‍തൂക്കമുണ്ടായിരുന്നെങ്കിലും ആദ്യപകുതിയുടെ അവസാന നിമിഷത്തില്‍ ഇംഗ്ലീഷ് താരം Freddie Steward പുറത്തേക്ക് പോയത് ടീമിന്റെ പ്രകടനത്തെ ബാധിച്ചു. രണ്ടാം പകുതിയില്‍ മികച്ച പ്രകടനം കാഴ്ചവച്ചുകൊണ്ട് അയര്‍ലന്‍ഡ് തങ്ങളുടെ നാലാം ഗ്രാന്റ് സ്ലാം നേടുകയായിരുന്നു.

Share this news

Leave a Reply

%d bloggers like this: