അയർലൻഡ് അണ്ടർ -15 ഫുട്ബോൾ ടീമിനെതിരെ സോഷ്യൽ മീഡിയ വഴി നടന്നത് നീചമായ വംശീയ അധിക്ഷേപമെന്ന് FAI

അയര്‍ലന്‍ഡ് അണ്ടര്‍-15 ബോയ്സ് ഫുട്ബോള്‍ ടീമിനെതിരെ സോഷ്യല്‍ മീഡിയ വഴി നടക്കുന്ന വംശീയ അധിക്ഷേപങ്ങളെ അപലപിച്ച് ഫുട്ബോള്‍ അതോറിറ്റി ഓഫ് അയര്‍ലന്‍ഡ്. നീചവും, പൈശാചികവുമായ തരത്തിലുള്ള അധിക്ഷേപങ്ങളാണ് സോഷ്യല്‍ മീഡിയ വഴി നടക്കുുന്നതെന്ന് FAI അധികൃതര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ട പ്രസ്താവനയിലൂടെ പറഞ്ഞു.

ലാത്‍വിയക്കെതിരായ സൗഹൃദ മത്സരത്തില്‍ 6-0 ന് വിജയിച്ചതിന് പിന്നാലെയായിരുന്നു ടീമിനെതിരായ വംശീയ അധിക്ഷേപങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ആരംഭിച്ചത്. കുടിയേറ്റക്കാരായ കളിക്കാര്‍ മൂലം അയര്‍ലന്‍ഡുകാരായ താരങ്ങള്‍ അന്താരാഷ്ട്ര ടീമുകളില്‍ നിന്നും പുറത്താക്കപ്പെടുന്നു എന്ന തരത്തിലുള്ള പോസ്റ്റുകളും സോഷ്യല്‍ മീഡിയകളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

വിഷയം വളരെ ഗൗരവകരമായാണ് കൈകാര്യം ചെയ്യുന്നതെന്ന് FAI അറിയിച്ചു. കുറ്റക്കാരെ കണ്ടെത്തുന്നതിനായി ഗാര്‍ഡയുമായും, സോഷ്യല്‍ മീഡിയ കമ്പനികളുമായും ചേര്‍ന്ന് പ്രവര്‍ത്തിച്ചുവരികയാണ്.താരങ്ങളുമായും, അവരുടെ കു‌ടുംബങ്ങളുമായും ബന്ധപ്പെട്ടിട്ടുണ്ടെന്നും, എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തതായും അയര്‍ലന്‍ഡ് ഫുട്ബോള്‍ അതോറിറ്റി അറിയിച്ചു. ഫുട്ബോളില്‍‍ വംശീയതയ്ക്ക് ഇടമില്ലെന്നും, ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ ചെയ്തവരെ തിരിച്ചറിയുന്നതിനും, അര്‍ഹമായ ശിക്ഷ നല്‍കുന്നതിനുമായി ഏതറ്റം വരെയും പോകുമെന്നും FAI ചീഫ് എക്സിക്യുട്ടീവ് Jonathan Hill പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: