ഷെങ്കൻ വിസ ഡിജിറ്റൽ ആകുന്നതുൾപ്പെടെയുള്ള മാറ്റങ്ങൾ പരിഗണനയിലെന്ന് യൂറോപ്യൻ യൂണിയൻ കൗൺസിൽ

ഷെങ്കന്‍ വിസാ നടപടികള്‍ പൂര്‍ണ്ണമായും ഡിജിറ്റല്‍ ആകുന്നതുള്‍പ്പെടയെുള്ള നടപടികള്‍ പരിഗണനയിലെന്ന് യൂറോപ്യന്‍ യൂണിയന്‍ കൌണ്‍സില്‍. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് തുടക്കമിടാന്‍ ഇ.യു കൌണ്‍സില്‍ ‍ അംഗങ്ങള്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ തീരുമാനമെടുത്തു.

വിസാ അപേക്ഷ നടപടികള്‍ പൂര്‍ണ്ണമായും ഓണ്‍ലൈനാക്കാനും, നിലവിലെ വിസ സ്റ്റിക്കറിന് പകരമായി ഡിജിറ്റല്‍ വിസ സംവിധാനം കൊണ്ടുവരാനുമാണ് നിലവില്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. വിസ ന‌ടപടികള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനും, വിസ കൂടുതല്‍ സുരക്ഷിതമാക്കാനുമാണ് പുതിയ നിര്‍ദ്ദേശങ്ങള്‍.

യാത്രക്കാര്‍ക്ക് എളുപ്പത്തില്‍ വിസയ്ക്കായി അപേക്ഷിക്കാന്‍ പുതിയ സംവിധാനത്തിലൂടെ സാധിക്കും. വിസ നടപടികള്‍ക്കായി കോണ്‍സുലേറ്റില്‍ നിരവധി തവണ പോവേണ്ടി വരുന്നത് ഒഴിവാക്കാന്‍ കഴിയും. കൂടാതെ വിസ സ്റ്റിക്കറുകളില്‍ കൃതൃമം കാണിക്കുന്നതും, വിസ സ്റ്റിക്കറുകള്‍ മോഷ്ടിക്കപ്പെടുന്നത് തടയാനും പുതിയ സംവിധാനത്തിലൂടെ സാധിക്കും.

ഇതിനായി പുതിയ വെബ്സൈറ്റ് ആരംഭിക്കണമെന്ന നിര്‍ദ്ദേശമാണ് നിലവില്‍ മുന്നോട്ടുവച്ചിട്ടുള്ളത്. അപേക്ഷകരുടെ ഡാറ്റയും, ആവശ്യമായ രേഖകളും അപ്‍ലോഡ് ചെയ്യാനും, വിസ ഫീസ് അടയ്ക്കാനും ഈ വെബ്സൈറ്റ് വഴി സാധിക്കും. വിസ സംബന്ധിച്ച സ്റ്റാറ്റസ് അറിയുന്നതിനും ഈ പ്ലാറ്റ്ഫോം വഴി സാധിക്കും. ആദ്യമായി വിസയ്ക്കായി അപേക്ഷിക്കുമ്പോള്‍ മാത്രമേ അപേക്ഷകര്‍ കോണ്‍സുലേറ്റ് സന്ദര്‍ശിക്കേണ്ട ആവശ്യമുണ്ടാവുകയുള്ളൂ. പുതിയ നിര്‍ദ്ദേശം പ്രാബല്യത്തില്‍ വന്നാല്‍ 2-ഡി ബാര്‍കോഡുകളുടെ രുപത്തിലാണ് വിസ അനുവദിക്കുക. വിസ സംബന്ധമായ സുരക്ഷ വര്‍ദ്ധിപ്പിക്കു എന്ന ലക്ഷ്യത്തോടെയാണ് ഇത്.

Share this news

Leave a Reply

%d bloggers like this: