ഡബ്ലിൻ ഹോളി ട്രിനിറ്റി സി എസ്‌ ഐ സഭയിൽ പുതിയ  വികാരിയായി  റവ. ജെനു ജോൺ  ചുമതലയേറ്റു

ഡബ്ലിൻ ഹോളി ട്രിനിറ്റി സി എസ്‌ ഐ കോൺഗ്രിഗേഷന്റെ പുതിയ  വികാരിയായി നിയമിതനായ റവ. ജെനു ജോണും കുടുംബവും  2023 March 29 ന് ഡബ്ലിനിൽ എത്തിച്ചേർന്നു.   ചർച്ചു കമ്മറ്റിയുടെ നേതൃത്വത്തിൽ സഭാജനങ്ങൾ ഡബ്ലിൻ എയർപോർട്ടിൽ ഉചിതമായി സ്വീകരിച്ചു. 2011 -ൽ സ്ഥാപിതമായ കോൺഗ്രിഗേഷൻ  12 വർഷങ്ങൾ പൂർത്തീകരിക്കുമ്പോളാണ് ആദ്യ പൂർണ്ണ സമയ വികാരി ചുമതലയേൽക്കുന്നത് . 

പത്തനംതിട്ട റാന്നി സ്വദേശിയായ റവ. ജെനു ജോൺ, ജാമിയ മിലിയാ യൂണിവേഴ്സിറ്റിയിൽ നിന്ന്  Physics -ൽ ബിരുദാനന്തര ബിരുദവും ,ചെന്നൈ ഗുരുകുൽ തിയോളജിക്കൽ കോളേജിൽ നിന്ന് വൈദിക വിദ്യാഭ്യാസവും പൂർത്തീകരിച്ചു. കാരിക്കുഴി സി എസ് ഐ ഇടവകയിൽ നിന്നാണ് ഡബ്ലിനിലേക്ക് സ്ഥലം മാറി വന്നത്. ഡോ . ഷെറിൻ ജേക്കബാണ്‌ ഭാര്യ . മക്കൾ – ജോർഡൻ , ജോവിറ്റാ .

ഏപ്രിൽ മാസം 1- ന്  ശനിയാഴ്ച രാവിലെ  11-ന്  നടത്തപ്പെടുന്ന ഹോശാന ആരാധനക്ക് റവ. ജെനു ജോൺ നേതൃത്വം നൽകുന്നതാണ് . ആരാധനയ്ക്കു ശേഷം പുതിയ വികാരിക്ക് സ്വീകരണ യോഗം നടത്തപ്പെടുന്നതാണ്.  അയർലണ്ടിലെ എല്ലാ സി എസ്‌ ഐ സഭാംഗങ്ങളെയും ഈ ആരാധനയിലേക്കും സ്വീകരണത്തിലേക്കും ഹൃദയ പൂർവം സ്വാഗതം ചെയ്യുന്നു .

കഷ്‍ഠാനുഭവ ആഴ്ചയിലെ ആരാധനകൾ :

Hosanna Service – Saturday, April 1 at 11 AM

Pesaha – Thursday, April 6 at 7 PM ( Zoom Online)

Good Friday Service – Friday, April 7 at 2 PM

Easter Service – Saturday, April 8 at  7 PM

Worship Location: St. Catherine & St. James Church of Ireland, Donore Avenue, Dublin 8.

കൂടുതൽ വിവരങ്ങൾക്ക്,
വർഗീസ്  കോശി (Church Warden)    – 087 2988778
ജോൺ കെ ഉതുപ്പ് (Church Secretary) – 087 9615327

Share this news

Leave a Reply

%d bloggers like this: