വാട്ടർഫോർഡിൽ മനോഹരമായ സ്വിമ്മിങ് പൂൾ സൗകര്യമുള്ള 4-ബെഡ്‌റൂം ബംഗ്ലാവ് വിൽപ്പനയ്ക്ക്

വാട്ടര്‍ഫോര്‍ഡില്‍ സ്വിമ്മിങ് പൂളോട് കൂടിയ നാല് ബെഡ്‌റൂം ബംഗ്ലാവ് വില്‍പ്പനയ്ക്ക്. വാട്ടര്‍ഫോര്‍ഡ് സിറ്റിയില്‍ നിന്നും 20 മിനിറ്റ് ഡ്രൈവ് ചെയ്ത് എത്താവുന്ന Tramore-ലാണ് ഔട്ട്‌ഡോര്‍ കിച്ചണ്‍/ബാര്‍ ഏരിയ എന്നീ സൗകര്യങ്ങള്‍ അടങ്ങുന്ന ബംഗ്ലാവ്. 560,000 യൂറോയാണ് ബംഗ്ലാവിന് വിലയിട്ടിരിക്കുന്നത്.

ഗ്രാമപ്രദേശമായിനാല്‍ വളരെ ഭംഗിയേറിയ ചുറ്റുവട്ടമാണ് വീട് നിലനില്‍ക്കുന്ന സ്ഥലം. തീരപ്രദേശവും അടുത്ത് തന്നെയാണ്.

0.9 ഏക്കര്‍ സ്ഥലത്ത് നിലനില്‍ക്കുന്ന വീടിന്റെ പുറംഭാഗത്ത് ലോഗ് ക്യാബിന്‍, വര്‍ക്ക്‌ഷോപ്പ്/ഷെഡ്, മൂന്ന് കുതിരലായം എന്നീ സൗകര്യങ്ങളുമുണ്ട്.

വീട്ടിനകത്ത് നാല് ബെഡ്‌റൂമുകള്‍, ഒരു കിച്ചണ്‍-ഡൈനിങ് ഏരിയ, നല്ല സൂര്യപ്രകാശം ലഭിക്കുന്ന ഓറഞ്ചറി റൂം എന്നിവയാണ് ഉള്ളത്.

My Home വെബ്‌സൈറ്റില്‍ Griffin Auctioneers വഴിയാണ് വീട് വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ ഇവിടെ: https://www.myhome.ie/residential/brochure/the-paddock-islandkeane-fenor-tramore-waterford/4696729

Share this news

Leave a Reply

%d bloggers like this: