പ്രിൻസ് പനച്ചിത്തറ അച്ചൻ നയിക്കുന്ന ‘രാത്രി ആരാധനയും ആന്തരിക സൗഖ്യ പ്രാർത്ഥനയും’ ജൂലൈ 15-ന് Rathdrum-ൽ

കേരളകത്തോലിക്കാ സഭയിലെ വചനപ്രഘോഷകരിൽ ശ്രദ്ധേയനായ ബഹുമാനപ്പെട്ട പ്രിൻസ് പനച്ചിത്തറ SJ അച്ചൻ നയിക്കുന്ന രാത്രി ആരാധനയും ആന്തരിക സൗഖ്യ പ്രാർത്ഥനയും’ July 15 ശനിയാഴ്ച County Wicklow ൽ Rathdrum ലുള്ള St. Mary & St. Michael’s പള്ളിയിൽ വച്ചു നടത്തപ്പെടുന്നു. വൈകുന്നേരം 7 മണിക്ക് ആരംഭിച്ച് രാത്രി 10.30 ന് അവസാനിക്കുന്ന രീതിയിൽ ആണ് ശുശ്രൂഷ ക്രമീകരിച്ചിരിക്കുന്നത്. ഇതിനോടകം തന്നെ ബഹുമാനപെട്ട പ്രിൻസ് അച്ചന്റെ വിവിധ ശുശ്രൂഷകൾ അയർലൻഡിന്റെ വിവിധ സ്ഥലങ്ങളിൽ നടന്നുകൊണ്ടിരിക്കുന്നു.
ഈ അനുഗ്രഹ ശുശ്രൂഷയിൽ പങ്കെടുത്ത് ദൈവാനുഗ്രഹങ്ങൾ പ്രാപിക്കുവാനായി ഏവരെയും യേശുനാമത്തിൽ ക്ഷണിക്കുന്നു.

ധ്യാനം നടക്കുന്ന സ്ഥലത്തിന്റെ അഡ്രസ് :
St. Mary & St. Michael’s Church
Rathdrum
Wicklow

കൂടുതൽ വിവരങ്ങൾക്ക്
Jimmy: 0899654293

Share this news

Leave a Reply

%d bloggers like this: