കളിത്തോക്കുമായി ട്രെയിനിൽ; യുവാവിനെ ഗാർഡ അറസ്റ്റ് ചെയ്തു

കളിത്തോക്കുമായി ട്രെയിനില്‍ കയറിയ ആള്‍ ഗാര്‍ഡയുടെ പിടിയില്‍. 20-ലേറെ പ്രായമുള്ള പുരുഷനാണ് അറസ്റ്റിലായത്.

വെള്ളിയാഴ്ച വൈകിട്ട് 6.50-ഓടെയാണ് Co Tipperary-യിലെ Templemore സ്‌റ്റേഷന് സമീപം ട്രെയിനില്‍ ഒരാള്‍ തോക്കുമായി കയറിയതായി ഗാര്‍ഡയ്ക്ക് അറിയിപ്പ് ലഭിച്ചത്.

തുടര്‍ന്ന് സാധാരണ വേഷത്തില്‍ എത്തിയ ഗാര്‍ഡ ഇയാളെ അറസ്റ്റ് ചെയ്തു. ആയുധധാരികളായ ഗാര്‍ഡ ഉദ്യോഗസ്ഥരും സഹായം നല്‍കി.

അതേസമയം ഇയാളെ പരിശോധിച്ചതില്‍ നിന്നും കൈയിലുള്ളത് യഥാര്‍ത്ഥ തോക്കല്ലെന്ന് മനസിലാക്കാന്‍ സാധിച്ചു. ഇയാളെ ചോദ്യം ചെയ്ത ഗാര്‍ഡ, സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുമെന്നും വ്യക്തമാക്കി.

Share this news

Leave a Reply

%d bloggers like this: