അയർലണ്ടിലെ പൊതുഗതാത സംവിധാനങ്ങളിൽ ടിക്കറ്റ് നിരക്ക് വർദ്ധിക്കും

അയര്‍ലണ്ടിലെ വിവിധ പൊതുഗതാഗത സംവിധാനങ്ങളിലെ നിരക്ക് ഈ വര്‍ഷം വര്‍ദ്ധിപ്പിക്കുമെന്ന് നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (NTA). അതേസമയം ഡബ്ലിനില്‍ ഉടനീളം 2 യൂറോയ്ക്ക് യാത്ര ചെയ്യാവുന്ന TFI- 90 minute പദ്ധതി അതുപോലെ നിലനിര്‍ത്തുമെന്നും അധികൃതര്‍ അറിയിച്ചു. കാവന്‍- ഡബ്ലിന്‍ ബസ് സര്‍വീസില്‍ ടിക്കറ്റ് നിരക്ക് 21% ആണ് വര്‍ദ്ധിക്കുക. ഇതോടെ ടിക്കറ്റ് വില 9.45 യൂറോയില്‍ നിന്നും 11.40 യൂറോ ആയി ഉയരും. Ratoath-Ashbourne ബസ് സര്‍വീസില്‍ ടിക്കറ്റ് നിരക്ക് 30% വര്‍ദ്ധിച്ച് 1.54 യൂറോയില്‍ … Read more

അയർലണ്ടിൽ ഈ വാരാന്ത്യം ട്രെയിൻ ഗതാഗതം തടസപ്പെടും; വിശദാംശങ്ങൾ അറിയാം

അയര്‍ലണ്ടില്‍ റെയില്‍വേ അറ്റകുറ്റപ്പണികള്‍ നടക്കുന്നത് കാരണം ഈ വാരാന്ത്യം ട്രെയിന്‍ സര്‍വീസുകള്‍ തടസപ്പെടുമെന്ന് Irish Rail. എഞ്ചിനീയറിങ് ജോലികള്‍ നടക്കുന്നത് കാരണം ശനിയാഴ്ച Portlaoise, Thurles എന്നിവയ്ക്കിടയിലുള്ള റെയില്‍ ഗതാഗതം തടസപ്പെടും. അധിക ബസ് സര്‍വീസ് അടക്കമുള്ള പകരം സംവിധാനങ്ങള്‍ ഏര്‍പ്പാടാക്കിയതായി അധികൃതര്‍ പറഞ്ഞു. ഞായറാഴ്ച Connolly, Dún Laoghaire എന്നീ സ്‌റ്റേഷനുകള്‍ക്ക് ഇടയില്‍ ട്രെയിന്‍ സര്‍വീസുകള്‍ ഉണ്ടാകില്ല. പകരമായി അധിക ബസ് സര്‍വീസ് ഉണ്ടാകും. റെയില്‍ ഗതാഗതം സംബന്ധിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ അറിയാനായി Irish … Read more

കളിത്തോക്കുമായി ട്രെയിനിൽ; യുവാവിനെ ഗാർഡ അറസ്റ്റ് ചെയ്തു

കളിത്തോക്കുമായി ട്രെയിനില്‍ കയറിയ ആള്‍ ഗാര്‍ഡയുടെ പിടിയില്‍. 20-ലേറെ പ്രായമുള്ള പുരുഷനാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച വൈകിട്ട് 6.50-ഓടെയാണ് Co Tipperary-യിലെ Templemore സ്‌റ്റേഷന് സമീപം ട്രെയിനില്‍ ഒരാള്‍ തോക്കുമായി കയറിയതായി ഗാര്‍ഡയ്ക്ക് അറിയിപ്പ് ലഭിച്ചത്. തുടര്‍ന്ന് സാധാരണ വേഷത്തില്‍ എത്തിയ ഗാര്‍ഡ ഇയാളെ അറസ്റ്റ് ചെയ്തു. ആയുധധാരികളായ ഗാര്‍ഡ ഉദ്യോഗസ്ഥരും സഹായം നല്‍കി. അതേസമയം ഇയാളെ പരിശോധിച്ചതില്‍ നിന്നും കൈയിലുള്ളത് യഥാര്‍ത്ഥ തോക്കല്ലെന്ന് മനസിലാക്കാന്‍ സാധിച്ചു. ഇയാളെ ചോദ്യം ചെയ്ത ഗാര്‍ഡ, സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുമെന്നും … Read more

കോർക്ക്-ഡബ്ലിൻ റൂട്ടിലെ ട്രെയിനുകളിൽ ശീതളപാനീയങ്ങൾ ലഭിക്കുന്ന വെൻഡിങ് മെഷീനുകൾ സ്ഥാപിക്കാൻ റെയിൽവേ

കോര്‍ക്ക്-ഡബ്ലിന്‍ റൂട്ടിലെ ട്രെയിനുകളില്‍ ശീതളപാനീയങ്ങള്‍ ലഭിക്കുന്ന മെഷീനുകള്‍ സ്ഥാപിക്കാന്‍ ഐറിഷ് റെയില്‍. ഈ റൂട്ടിലെ എട്ട് MKIV ട്രെയിനുകളിലാണ് കോള്‍ഡ് ഡ്രിങ്ക്‌സ്, സോഫ്റ്റ് ഡ്രിങ്ക്‌സ്, ലഘുഭക്ഷണം, മധുരപലഹാരങ്ങള്‍ എന്നിവ ലഭിക്കുന്ന വെന്‍ഡിങ് മെഷീനുകള്‍ സ്ഥാപിക്കാന്‍ റെയില്‍വേ തീരുമാനിച്ചിരിക്കുന്നത്. ഒമ്പത് മെഷീനുകള്‍ വാങ്ങുമെങ്കിലും, ഒന്ന് തല്‍ക്കാലത്തേയ്ക്ക് മാറ്റിവയ്ക്കും. ജൂലൈ മാസത്തില്‍ മെഷീനുകള്‍ക്ക് വാങ്ങാന്‍ ടെന്‍ഡര്‍ വിളിക്കാനാണ് റെയില്‍വേ ആലോചിക്കുന്നത്. മെഷീനുകളില്‍ കാര്‍ഡ് മാത്രമേ ഉപയോഗിക്കാന്‍ സാധിക്കൂവെന്നും, നേരിട്ട് പണം ഉപയോഗിക്കാന്‍ സാധിക്കില്ലെന്നും റെയില്‍വേ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. 2020 മുതല്‍ … Read more

റെയിൽവേ സ്റ്റേഷനുകളിൽ തെന്നിവീഴലുകൾ പതിവാകുന്നു; സുരക്ഷാ കാംപെയിനുമായി അധികൃതർ

ട്രെയിന്‍ യാത്രയ്ക്കിടെ തെന്നിവീഴുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ സുരക്ഷാ കാംപെയിനുമായി റെയില്‍ അയര്‍ലണ്ടിലെ ഓപ്പറേറ്ററായ Iarnród Éireann. 2022-ല്‍ വഴുതുക, കാലിടറുക, വീഴ്ച എന്നിങ്ങനെ 145 സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 2023-ലെ ആദ്യ മൂന്ന് മാസങ്ങളില്‍ ഇത്തരം 52 സംഭവങ്ങളും ഉണ്ടായി. പ്ലാറ്റ്‌ഫോമുകളില്‍ സൈക്കിള്‍ ഓടിക്കുക, സ്‌കേറ്റ്‌ബോര്‍ഡില്‍ യാത്ര ചെയ്യുക, സ്‌കൂട്ടിങ് എന്നിവ ഉണ്ടായ 24 സംഭവങ്ങള്‍ ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2022-ല്‍ 66 സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ആളുകള്‍ തെന്നിവീണ സംഭവങ്ങള്‍ ഏറ്റവുമധികം റിപ്പോര്‍ട്ട് … Read more