അയർലണ്ടിൽ ജനിച്ച് മൂന്ന് വയസ് തികഞ്ഞ കുട്ടികൾക്ക് ഐറിഷ് പൗരത്വത്തിനായി ഇനി ഓൺലൈനിൽ അപേക്ഷിക്കാം

അഡ്വ. ജിതിൻ റാം

അയര്‍ലണ്ടില്‍ ജനിച്ച് മൂന്ന് വയസ് തികഞ്ഞ കുട്ടികള്‍ക്ക് ഐറിഷ് പൗരത്വത്തിന് ഇനി ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം. കുട്ടിയുടെ മാതാപിതാക്കള്‍ക്ക് ഐറിഷ് പൗരത്വം ഇല്ലാതെ തന്നെ ഈ ഫോം വഴി കുട്ടിക്ക് ഐറിഷ് പൗരത്വം ലഭിക്കാന്‍ അപേക്ഷ നല്‍കാവുന്നതാണ്. നേരത്തെ ഓഫ്‌ലൈന്‍ വഴി മാത്രമായിരുന്നു അപേക്ഷകള്‍ സ്വീകരിച്ചിരുന്നത്. പൊതു പൗരത്വ അപേക്ഷകളും ഈയിടെ ഓണ്‍ലൈനായി സ്വീകരിക്കാന്‍ ആരംഭിച്ചിരുന്നു.

മലയാളികള്‍ അടക്കമുള്ള ഒട്ടേറെ വിദേശികളുടെ മക്കള്‍ക്ക് ഐറിഷ് പൗരത്വം ലഭിക്കാനുള്ള നടപടിക്രമങ്ങള്‍ എളുപ്പമാക്കുന്നതാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം. മൂന്ന് വയസ് തികയുകയും, അതേസമയം പ്രായപൂര്‍ത്തിയാകുകയും ചെയ്യാത്ത കുട്ടികള്‍ക്ക് ഫോം 11 ഉപയോഗിച്ച് പൗരത്വ അപേക്ഷ നല്‍കാം.

ഓണ്‍ലൈന്‍ അപേക്ഷ നല്‍കാനുള്ള ലിങ്ക്: https://inisonline.jahs.ie/user/login

പൗരത്വം സംബന്ധിച്ചുള്ള എല്ലാ നിയമസഹായങ്ങൾക്കും:

Adv. Jithin Ram

Mob: 089 211 3987

Louis Kennedy Solicitors

Email: info@louiskennedysolicitors.ie

Share this news

Leave a Reply

%d bloggers like this: