അയർലണ്ടിൽ ചൈൽഡ് ബെനഫിറ്റ് പേയ്‌മെന്റ് ഈ മാസം ഇരട്ടി; വിതരണം ഇന്ന്

2024 ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങളിലൊന്നായ ഡബിള്‍ ചൈല്‍ഡ് ബെനഫിറ്റ് പേയ്‌മെന്റ് ഇന്ന് വിതരണം ചെയ്യും. സാധാരണയായി 140 യൂറോയാണ് എല്ലാ മാസവും ചൈല്‍ഡ് ബെനഫിറ്റ് ഇനത്തില്‍ സര്‍ക്കാര്‍ നല്‍കിവരുന്നത്. എന്നാല്‍ ക്രിസ്മസ് പ്രമാണിച്ച് ഈ മാസം (ഒറ്റത്തവണ) 280 യൂറോ, അതായത് ഇരട്ടിയാണ് ഈ സഹായധനം.

16 വയസ് വരെ പ്രായമുള്ള കുട്ടികളുള്ള കുടുംബങ്ങള്‍ക്കാണ് ചൈല്‍ഡ് ബെനഫിറ്റ് പേയ്‌മെന്റ് നല്‍കിവരുന്നത്. എന്നാല്‍ കുട്ടികള്‍ക്ക് 18 വയസ് തികയും വരെ അവര്‍ മുഴുവന്‍ സമയം വിദ്യാര്‍ത്ഥികളാണെങ്കിലോ, അവര്‍ക്ക് ഏതെങ്കിലും തരത്തില്‍ ഭിന്നശേഷി ഉണ്ടെങ്കിലോ രണ്ട് വര്‍ഷം കൂടി സഹായം ലഭിക്കുന്നത് തുടരും.

രാജ്യത്തെ ഏകദേശം 1.2 മില്യണ്‍ കുട്ടികള്‍ക്കും, 65,000 കുടുംബങ്ങള്‍ക്കും ഇന്ന് ലഭിക്കുന്ന ചൈല്‍ഡ് ബെനഫിറ്റ് പേയ്‌മെന്റ് ക്രിസ്മസ് കാലത്ത് വലിയ സഹായമാകും.

അതേസമയം സര്‍ക്കാരിന്റെ ക്രിസ്മസ് ബോണസും ഈയാഴ്ച തന്നെ വിതരണം ചെയ്യുമെന്ന് സാമൂഹികസുരക്ഷാ വകുപ്പ് മന്ത്രി Heather Humphreys അറിയിച്ചു. ദീര്‍ഘകാലമായി സാമൂഹികക്ഷേമ സഹായം ലഭിക്കുന്ന എല്ലാവരും ക്രിസ്മസ് ബോണസിന് അര്‍ഹരാണ്. പെന്‍ഷന്‍കാര്‍, ഭിന്നശേഷിയുള്ളവര്‍, കെയറര്‍മാര്‍, സിംഗിള്‍ പാരന്റ്‌സ് തുടങ്ങി 1.3 മില്യണ്‍ പേര്‍ക്ക് ഈ സഹായം ലഭിക്കും. 12 മാസത്തിലധികമായി Illness Benefit ലഭിക്കുന്നവര്‍ക്കും ക്രിസ്മസ് ബോണസ് ലഭിക്കും.

Share this news

Leave a Reply

%d bloggers like this: