തണുപ്പിന് ശക്തിയേറുന്നു; അയർലണ്ടിൽ യെല്ലോ ഐസ് വാണിങ്

അയര്‍ലണ്ടില്‍ ഇന്ന് രാത്രി 9 മണി മുതല്‍ നാളെ രാവിലെ 10 മണി വരെ യെല്ലോ ഐസ് വാണിങ് നല്‍കി കാലാവസ്ഥാ നിരീക്ഷണവകുപ്പ്. രാത്രിയില്‍ മൈനസ് 5 ഡിഗ്രി സെല്‍ഷ്യസ് വരെ അന്തരീക്ഷതാപനില താഴാനുള്ള സാധ്യത മുന്നില്‍ക്കണ്ടാണിത്. നാളെ രാവിലെ ചെറിയ രീതിയില്‍ മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുണ്ട്.

റോഡില്‍ ഐസ് രൂപപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ഡ്രൈവര്‍മാര്‍ അതീവജാഗ്രത പാലിക്കണം. ടയറുകള്‍ക്ക് ആവശ്യത്തിന് ഗ്രിപ്പ് ഉണ്ടെന്ന് ഉറപ്പ് വരുത്തണം.

അന്തരീക്ഷത്തില്‍ മൂടല്‍മഞ്ഞ് രൂപപ്പെടുന്നത് കാഴ്ച മറയ്ക്കുകയും, റോഡിലെ അപകടസാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുമെന്നതിനാല്‍ ഫോഗ് ലാംപുകള്‍ നിര്‍ബന്ധമായും ഓണ്‍ ചെയ്യുക. മുമ്പിലെ വാഹനത്തില്‍ നിന്നും സുരക്ഷിതമായ അകലം പാലിച്ചുമാത്രം വാഹനമോടിക്കണമെന്നും റോഡ് സുരക്ഷാ വകുപ്പ് ഓര്‍മ്മിപ്പിച്ചു.

വടക്കന്‍ അയര്‍ലണ്ടിലെ Armagh, Down കൗണ്ടികളിലും യു.കെ കാലാവസ്ഥാ വകുപ്പ് യെല്ലോ ഐസ് വാണിങ് നല്‍കിയിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: