റോസ്‌ലെയർ യൂറോപോർട്ടിൽ നിന്നും 3.43 മില്യന്റെ കൊക്കൈൻ പിടികൂടി

കൌണ്ടി വെക്സ്ഫോര്‍ഡിലെ റോസ്ലെയര്‍ യൂറോപോര്‍ട്ടില്‍ നിന്നും 3.43 മില്ല്യണ്‍ യൂറോയോളം വിലവരുന്ന 49 കിലോഗ്രാം കൊക്കൈന്‍ റവന്യൂ ഉദ്യോഗസ്ഥര്‍ പിടികൂടി.

രാജ്യത്തെ സമ്പദ് വ്യവസ്ഥയെ തകര്‍ക്കുന്ന രീതിയിലുന്ന സമാന്തര സാമ്പത്തിക പ്രവര്‍ത്തനങ്ങളും കള്ളക്കടത്തും തടയുന്നതിനായി റവന്യൂ ഏജന്‍സി നടത്തിവന്നിരുന്ന പദ്ധതിയുടെ ഭാഗമായാണ് കൊക്കൈന്‍ പിടികൂടിയത്.

യു.കെയില്‍ നിന്നും യൂറോപ്പില്‍ നിന്നും മാത്രമല്ല ഫ്രാന്‍സ്, സ്പെയ്ന്‍ എന്നിവിടങ്ങളില്‍ നിന്നുമുള്ള ചരക്ക് ഗതാഗതവും യാത്രക്കാരും പ്രധാനമായും ആശ്രയിക്കുന്നത് റോസ്ലെയര്‍ യൂറോപോര്‍ട്ട് ആണ്.

ഈ വിഷയവുമായി ബന്ധപ്പെട്ട ഏതെങ്കിലും രീതിയിലുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ക്കോ അല്ലെങ്കില്‍ ഏതെങ്കിലും ബിസിനസ് സ്ഥാപനങ്ങള്‍ക്കോ അറിവുണ്ടെങ്കില്‍ 1800 295 295 എന്ന നമ്പറില്‍ റവന്യൂ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. ഇതുകൂടാതെ ഈ ആഴ്ചയില്‍ ആദ്യം തുറമുഖത്ത് ശീതീകരിച്ച കണ്ടയ്നറില്‍ നിന്നും 14 കുടിയേറ്റക്കാരെ കണ്ടെത്തിയതിനെ തുടര്‍ന്നുള്ള അന്വേഷണങ്ങള്‍ പുരോഗമിക്കുകയാണ്.

Share this news

Leave a Reply

%d bloggers like this: