വൃത്തിഹീനമായ പാചകം: 2023-ൽ അയർലണ്ടിലെ 77 സ്ഥാപനങ്ങൾക്ക് അടച്ചുപൂട്ടൽ നോട്ടീസ് നൽകി FSAI

ഭക്ഷ്യനിയമങ്ങള്‍ ലംഘിച്ചതുമായി ബന്ധപ്പെട്ട് 2023-ല്‍ രാജ്യമാകെ 92 മുന്നറിയിപ്പ് നോട്ടീസുകള്‍ നല്‍കിയതായി ഫുഡ് സേഫ്റ്റി അതോറിറ്റി ഓഫ് അയര്‍ലണ്ട് (FSAI). 2022-ല്‍ ഇത് 77 ആയിരുന്നു. നിയമലംഘനങ്ങള്‍ വര്‍ദ്ധിച്ചതില്‍ നിരാശ പ്രകടിപ്പിച്ച FSAI, ജീവനക്കാര്‍ക്ക് കൃത്യമായ പരിശീലനം നല്‍കാനും, ഭക്ഷണം പാകം ചെയ്യല്‍, വിളമ്പല്‍, വില്‍ക്കല്‍ എന്നിവയില്‍ ശുചിത്വം പാലിക്കാനും സ്ഥാപനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

2023 ജനുവരി 1 മുതല്‍ ഡിസംബര്‍ 31 വരെ നല്‍കിയ 92 മുന്നറിയിപ്പ് നോട്ടീസുകളില്‍ 76 എണ്ണം അടച്ചുപൂട്ടല്‍ നോട്ടീസുകളാണ്. 3 എണ്ണം സ്ഥിതിഗതി മെച്ചപ്പെടുത്താന്‍ ഉത്തരവിട്ടുള്ളവയും, ബാക്കി 13 എണ്ണം പ്രൊഹിബിഷന്‍ ഓര്‍ഡറുകളുമാണ്. ആറ് സ്ഥാപനങ്ങള്‍ക്കെതിരെ നിയമപരമായി കേസും എടുത്തിട്ടുണ്ട്.

വൃത്തിയായ സാഹചര്യത്തിലല്ലാതെ ഭക്ഷണം സൂക്ഷിക്കുക, പ്രാണികളെയും പാറ്റകളെയും എലികളെയും മറ്റും നിയന്ത്രിക്കാതിരിക്കുക, കൃത്യമായ താപനിലയില്‍ ഭക്ഷണം ശീതീകരിച്ച് സൂക്ഷിക്കാതിരിക്കുക, ഭക്ഷ്യസുരക്ഷയെ പറ്റി ജീവനക്കാര്‍ക്ക് കൃത്യമായ ബോധവല്‍ക്കരണം നല്‍കാതിരിക്കുക, വ്യക്തിശുചിത്വം പാലിക്കാതിരിക്കുക എന്നിവയാണ് പൊതുവെ സ്ഥാപനങ്ങളില്‍ കണ്ടെത്തിയ നിയമലംഘനങ്ങള്‍.

അതേസമയം ഡിസംബര്‍ മാസത്തില്‍ മാത്രം നിയമലംഘനം നടത്തിയ നാല് സ്ഥാപനങ്ങള്‍ക്ക് അടച്ചുപൂട്ടല്‍ നോട്ടീസുകള്‍ നല്‍കിയിട്ടുണ്ട്. അവയുടെ വിവരങ്ങള്‍ ചുവടെ:

Sausage Paradise (butcher shop), Pound Street, Ballaghaderreen, Co. Roscommon
Padoca (restaurant/café), 64 Capel Street, Dublin 1
Duck (restaurant/café), 15 Fade Street, Dublin 2
Golden Phoenix Chinese Restaurant, Main Street, Dunshaughlin, Co. Meath

കൗണ്ടി ഡബ്ലിനിലെ Swords-ലുള്ള Main Street-ലെ The Arch Bar എന്ന സ്ഥാപനത്തിന് പ്രൊഹിബിഷന്‍ ഓര്‍ഡറും ഡിസംബര്‍ മാസത്തില്‍ നല്‍കിയതായി FSAI അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: