വിന്റർ വൈറസ്: അയർലണ്ടിലെ ആശുപത്രികളിൽ തിരക്കേറുന്നു

അയർലണ്ടിൽ തണുപ്പ് കാലത്തെ വൈറസുകളുമായി ബന്ധപ്പെട്ട അസുഖങ്ങൾ കാരണം ആശുപത്രികളില്‍ രോഗികള്‍ കൂടുന്നു. ചൊവ്വാഴ്ച രാവിലെ 8 മണി വരെ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്മെന്‍റിലും വാര്‍ഡിലുമായി 483 രോഗികളാണ് ട്രോളികളിൽ ഉണ്ടായിരുന്നത്.

ശീതകാല വൈറസുകളുടെ വ്യാപനത്തെ പല ആശുപത്രികളും നല്ല രീതിയില്‍ നേരിട്ടിരുന്നു എങ്കിലും രോഗികളുടെ തോത് വളരെ കൂടുതലുള്ള Cork University Hospital, Tallaght University Hospital, UH Limerick, Galway University Hospital, Letterkenny University Hospital എന്നിവിടങ്ങൾ വലിയ സമ്മർദ്ദമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്.

ശീതകാല പനിയാണ് ജനങ്ങളെ കൂടുതലായി ബാധിക്കുന്നുണ്ട്

ആശുപത്രികളിൽ തിരക്കേറുന്ന സാഹചര്യത്തിൽ ചെറിയ അസുഖങ്ങൾ മാത്രമുള്ളവർ ആശുപത്രികളിലെ സേവനങ്ങൾക്കായി കാത്ത് നിൽക്കാതെ ഏറ്റവും അടുത്തുള്ള ഇൻജുറി യൂണിറ്റുകൾ, തങ്ങളുടെ ജി.പി മാർ, ലോക്കൽ ഫാർമസി എന്നിവടങ്ങളിൽ നിന്നും ചികിത്സ തേടണമെന്ന് ആരോഗ്യവകുപ്പ് അഭ്യർത്ഥിച്ചു.

ഉളുക്ക്,എല്ലിന് ഒടിവ്, ചെറിയ മുറിവുകൾ, സാരമല്ലാത്ത പൊള്ളലുകൾ എന്നിവയ്ക്കുള്ള ചികിത്സകൾ ഇൻജുറി യൂണിറ്റുകളിൽ ലഭ്യമാണ്. X-ray, plaster cast, wound care എന്നീ സേവനങ്ങളും ഇവിടെ ലഭിക്കും.

ആശുപത്രികൾ അടിയന്തര ചികിത്സകൾക്കാണ് മുൻഗണന കൊടുക്കുന്നത് എന്നതിനാൽ ചെറിയ അസുഖങ്ങളുമായി വരുന്നവർ കൂടുതൽ സമയം ചികത്സയ്ക്കായി കാത്തിരിക്കേണ്ടി വരുന്നു. അതേ സമയം ഇൻജുറി യൂണിറ്റുകളിൽ അപ്പോയിന്മെന്റ് ആവശ്യമില്.ല കൂടാതെ ജി.പി റെഫറൻസോ അല്ലെങ്കിൽ മെഡിക്കൽ കാർഡോ ഉള്ളവർക്ക് യാതൊരു നിരക്കുകളും ഈടാക്കുന്നതുമല്ല.

Share this news

Leave a Reply

%d bloggers like this: