അയർലണ്ടിലെ വിവിധ കൗണ്ടികളിൽ വ്യാപക റെയ്ഡ്; 4.2 മില്യൺ യൂറോയുടെ മയക്കുമരുന്നുകൾ പിടിച്ചെടുത്ത് ഗാർഡ

വിക്ക്‌ലോയില്‍ 3.1 മില്യണ്‍ യൂറോയുടെ മയക്കുമരുന്നുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍. ഡബ്ലിന്‍ മെട്രോ പൊളിറ്റന്‍ റീജിയന്‍ (DMR), കിഴക്കന്‍ ഡബ്ലിന്‍ എന്നിവിടങ്ങളിലെ മയക്കുമരുന്ന് മാഫിയയെ ലക്ഷ്യം വച്ച് ഗാര്‍ഡ നടത്തിയ ഓപ്പറേഷനില്‍ വ്യാഴാഴ്ചയാണ് 44 കിലോഗ്രാം കൊക്കെയ്ന്‍ പിടികൂടിയത്.

ഓപ്പറേഷന്റെ ഭാഗമായി ഡബ്ലിനിലെയും, വിക്ക്‌ലോയിലെയും 37 കെട്ടിടങ്ങള്‍, വാഹനങ്ങള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ഗാര്‍ഡ പരിശോധന നടത്തി. കണക്കില്‍പ്പെടാത്ത 353,000 യൂറോ, എട്ട് വാഹനങ്ങള്‍ എന്നിവയും പിടിച്ചെടുത്തു.

ഇതിന് പുറമെ ലിമറിക്ക് പ്രദേശത്ത് നടത്തിയ പരിശോധനയില്‍ 1.1 മില്യണ്‍ യൂറോയുടെ കഞ്ചാവുമായി 40-ലേറെ പ്രായമുള്ള ഒരാളും അറസ്റ്റിലായി. 55 കിലോഗ്രാം കഞ്ചാവാണ് ഇയാളില്‍ നിന്നും കണ്ടെടുത്തത്.

Share this news

Leave a Reply