അയർലണ്ടിൽ വാടകക്കാരുടെ വിവരങ്ങൾ രജിസ്റ്റർ ചെയ്യാത്ത വീട്ടുടമകൾക്ക് ഇനി 10 യൂറോ പിഴ

അയര്‍ലണ്ടില്‍ വാടകക്കാരുടെ വിവരങ്ങള്‍ കൃത്യസമയത്ത് Residential Tenancies Board-ല്‍ രജിസ്റ്റര്‍ ചെയ്യാത്ത വീട്ടുടമകളില്‍ നിന്നും ഇനി പിഴ ഈടാക്കും. ഒരു വര്‍ഷം മുമ്പ് അധികൃതര്‍ എടുത്തുമാറ്റിയ പിഴയാണ് പുനഃസ്ഥാപിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

പല വീട്ടുടമകളും ഇതില്‍ വീഴ്ച വരുത്തുകയും, ഇതുകാരണം രജിസ്‌ട്രേഷന്‍ കെട്ടിക്കിടക്കുകയും ചെയ്യുന്ന സാഹചര്യമാണ് നടപടിയിലേയ്ക്ക് നീങ്ങാന്‍ പ്രേരിപ്പിച്ചതെന്ന് ബോര്‍ഡ് വ്യക്തമാക്കി.

മാര്‍ച്ച് 1 മുതലാണ് പിഴ നിലവില്‍ വരിക. മാസം 10 യൂറോ എന്ന നിരക്കിലാണ് പിഴ.

വാടകക്കാരുടെ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാത്ത പക്ഷം ഓരോ മാസവും പിഴ നല്‍കേണ്ടിവരും. വാര്‍ഷിക രജിസ്‌ട്രേഷന്‍ പുതുക്കല്‍ നടത്തിയില്ലെങ്കിലും പിഴ ഈടാക്കും. അതേസമയം മാര്‍ച്ച് 1-ന് മുമ്പ് രജിസ്റ്റര്‍ ചെയ്യാത്ത കേസുകളില്‍ മുന്‍കാല പ്രാബല്യത്തില്‍ പിഴ ഈടാക്കില്ല.

Share this news

Leave a Reply

%d bloggers like this: