അയർലണ്ടിൽ അനധികൃത സിഗരറ്റ് ഫാക്ടറി; പിടിച്ചെടുത്തത് 1.4 ടൺ പുകയില

ഡബ്ലിനില്‍ അനധികൃതമായി പ്രവര്‍ത്തിച്ചുവന്ന സിഗരറ്റ് ഫാക്ടറി അടപ്പിച്ച് ഗാര്‍ഡയും, റവന്യൂ ഉദ്യോഗസ്ഥരും. വെള്ളിയാഴ്ചയാണ് ഡബ്ലിന്‍ 11-ല്‍ നടത്തിയ പരിശോധനയില്‍ 1.4 ടണ്‍ അസംസ്‌കൃത പുകയില, 758,000 സിഗരറ്റുകള്‍ എന്നിവ പിടികൂടിയത്. ഡിറ്റക്ടീവ് ഡോഗ് ആയ മിലോയുടെ സഹായത്തോടെയായിരുന്നു പരിശോധന.

‘Marlboro’ എന്ന പേരിലാണ് ഈ ഫാക്ടറിയില്‍ സിഗരറ്റ് നിര്‍മ്മിച്ചുകൊണ്ടിരുന്നത്. പിടിച്ചെടുത്ത സിഗരറ്റുകള്‍ക്ക് വിപണിയില്‍ 630,000 യൂറോ വിലയുണ്ട്.

മണിക്കൂറില്‍ 250,000-ധികം സിഗരറ്റുകള്‍ നിര്‍മ്മിക്കാന്‍ ശേഷിയുണ്ടെന്ന് കരുതുന്ന മെഷീനും ഇവിടെ നിന്നും പിടിച്ചെടുത്തു. ഒപ്പം പാക്കിങ് സൗകര്യവും ഉണ്ടായിരുന്നു.

ദേശീയ, അന്തര്‍ദ്ദേശീയ തലങ്ങളില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് റവന്യൂ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: