സ്ലൈഗോയിൽ നോമ്പ്കാല ധ്യാനം മാർച്ച് 23-ന്

സ്ലൈഗോ: സ്ലൈഗോ സെൻ്റ് തോമസ് സീറോ മലബാർ കുർബാന സെൻ്ററിൻ്റെ  ആഭിമുഖ്യത്തിൽ ഏകദിന നോമ്പുകാല ധ്യാനം നടത്തപ്പെടുന്നു. 2024 മാർച്ച്‌ 23 ഓശാന ഞായറാഴ്ച സ്ലൈഗോ സെൻ്റ് അഞ്ചേലസ് കോളേജ് ഓഡിറ്റോറിയത്തിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെയുള്ള ധ്യാനം നയിക്കുന്നത് ഫാ. ജോൺ വെങ്കിട്ടക്കൽ ആണ്.

അന്നേ ദിവസം ഈസ്റ്ററിന് ഒരുക്കമായുള്ള കുമ്പസാരവും വി. കുർബാനയുടെ ആരാധനയും ഉണ്ടായിരിക്കും. ഓശാന തിരുക്കർമ്മങ്ങളും കുരുത്തോല വെഞ്ചരിപ്പും വൈകുന്നേരം നടത്തപ്പെടുന്നു. എല്ലാവരെയും നവീകരണ ധ്യാനത്തിലേക്കും ഓശാന തിരുകർമ്മങ്ങളിലേക്കും സ്വാഗതം ചെയ്യുന്നതായി സ്ലൈഗോ സിറോ മലബാർ കുർബാന സെൻ്റർ ഭാരവാഹികൾ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: