അയർലണ്ടിലെ ഇന്ത്യൻ എംബസിയിൽ ഇനി സേവനങ്ങൾക്കുള്ള ഫീസ് കാർഡ് ഉപയോഗിച്ച് അടയ്ക്കാം

ഡബ്ലിനിലെ ഇന്ത്യന്‍ എംബസിയില്‍ ഇനിമുതല്‍ ഫീസ് ഡിജിറ്റലായി അടയ്ക്കാം. വിവിധ സേവനങ്ങള്‍ക്കായി എംബസിയുടെ കൗണ്ടര്‍ വഴി അപേക്ഷ സമര്‍പ്പിക്കുകയാണെങ്കില്‍ ഡെബിറ്റ് അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഫീസ് അടയ്ക്കാം. അതേസമയം പോസ്റ്റല്‍ വഴി അപേക്ഷ നല്‍കുകയാണെങ്കില്‍ ബാങ്ക് ട്രാന്‍സ്ഫര്‍ വഴി ഫീസ് അടയ്ക്കാവുന്നതാണ്. ഇതോടെ ഏറെക്കാലമായുള്ള പ്രവാസികളുടെ ആവശ്യത്തിന് അംഗീകാരം ലഭിച്ചിരിക്കുകയാണ്.

കൗണ്ടര്‍ വഴി പേയ്‌മെന്റിനായി വിസ, മാസ്റ്റര്‍ കാര്‍ഡ്, മാസ്റ്ററോ, ജെസിബി, യൂണിയന്‍ പേ മുതലായ പ്രധാനപ്പെട്ട കാര്‍ഡുകളെല്ലാം സ്വീകരിക്കും. എംബസിയുടെ POS ടെര്‍മിനലാണ് ഇതിനായി സന്ദര്‍ശിക്കേണ്ടത്.

പോസ്റ്റല്‍ വഴി അപേക്ഷ അയയ്ക്കുകയാണെങ്കില്‍ പ്രസ്തുത സേവനത്തിന് അടയ്‌ക്കേണ്ടുന്ന ഫീസ് എംബസി വെബ്‌സൈറ്റ് നോക്കി ഉറപ്പ് വരുത്തയതിന് ശേഷം എംബസിയുടെ അക്കൗണ്ടിലേയ്ക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്യാം. ഫീസിന്റെ കാര്യത്തില്‍ സംശയങ്ങളുണ്ടെങ്കില്‍ പണം അടയ്ക്കുന്നതിന് മുമ്പായി കോണ്‍സുലാര്‍ സെക്ഷനില്‍ നേരിട്ട് വിളിച്ച് വ്യക്തത വരുത്തണം. ശേഷം അപേക്ഷയ്‌ക്കൊപ്പം ഫീസ് അടച്ചതിന്റെ പ്രൂഫും അയയ്ക്കണം.

എംബസിയുടെ അക്കൗണ്ട് വിവരങ്ങള്‍:

Account Name: Embassy of India
Account Number: 25036420
National Sort Code: 931292
IBAN: IE22 AIBK 9312 9225 0364 20
Currency: Euro

Share this news

Leave a Reply

%d bloggers like this: