അതിശക്തമായ മഴ: ഡബ്ലിൻ അടക്കം 4 കൗണ്ടികളിൽ യെല്ലോ വാണിങ്

Dublin, Louth, Meath, Wicklow കൗണ്ടികളില്‍ യെല്ലോ റെയിന്‍ വാണിങ് നല്‍കി കാലാവസ്ഥാ നിരീക്ഷണവകുപ്പ്. ഇന്ന് (വെള്ളി) പുലര്‍ച്ചെ 3 മണിക്ക് ആരംഭിച്ച മുന്നറിയിപ്പ് നാളെ (ശനി) പുലര്‍ച്ചെ 3 മണി വരെ തുടരും.

അതിശക്തമായ മഴയാണ് ഇവിടങ്ങളില്‍ ഉണ്ടാകുകയെന്നും, അത് പിന്നീട് ഐസ് രൂപപ്പെടാനും, മഞ്ഞുവീഴ്ചയിലേയ്ക്ക് നയിക്കാനും കാരണമാകുമെന്നും വിദഗ്ദ്ധര്‍ അറിയിച്ചു. പ്രാദേശികമായ വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്.

യാത്രാക്ലേശം അനുഭവപ്പെടുമെന്നും, ഡ്രൈവര്‍മാര്‍ റോഡില്‍ അതീവജാഗ്രതയോടെ പെരുമാറണമെന്നും മുന്നറിയിപ്പില്‍ പ്രത്യേകം ഓര്‍മ്മിപ്പിക്കുന്നുണ്ട്.

Share this news

Leave a Reply

%d bloggers like this: