IAF Veterans Ireland-ന്റെ പതിനാലാം ആന്വൽ കോൺഫറൻസ് മാർച്ച് 11, 12, 13 തീയതികളിൽ കൗണ്ടി കാവനിൽ

അയർലണ്ടിലെ റിട്ടയേർഡ് ഇന്ത്യൻ എയർ ഫോഴ്സ് ഉദ്യോഗസ്ഥരുടെ സംഘടനയായ IAF Veterans Ireland-ന്റെ പതിനാലാമത് ആന്വൽ കോൺഫറൻസ് മാർച്ച് 11, 12, 13 തീയതികളിൽ കൗണ്ടി കാവനിലെ ചെറു നഗരമായ ഡ്രംകാസ്സിഡിയിൽ വച്ച് നടക്കും.

മാർച്ച് 11 വൈകുന്നേരം 3:30-ന് കോൺഫറൻസ് ഉൽഘാടനം ചെയ്യും. തുടർന്ന് പൊതുസമ്മേളനം, വിവിധ വിഷയങ്ങളിൽ പ്രമുഖർ നയിക്കുന്ന ചർച്ചയും സംവാദവും കൂടാതെ വിവിധ കായിക കലാ പരിപാടികൾ. മാർച്ച് 13-ന് രാവിലെ 11 മണിക്കുള്ള ക്ലോസിങ് സെറിമണിയോടുകൂടി കോൺഫറൻസ് അവസാനിക്കും.

അയർലണ്ടിലുള്ള എല്ലാ അംഗങ്ങളും ആന്വൽ കോൺഫെറെൻസിൽ പങ്കെടുക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: