സിറോ മലബാർ സഭ സംഘടിപ്പിക്കുന്ന വി. യൗസേപ്പിതാവിന്റെ നൊവേന; ഓൺലൈൻ ആയി പങ്കെടുക്കാം

അയർലണ്ട് സീറോ മലബാർ സഭയുടെ പിതൃവേദി വി. യൗസേപ്പിതാവിൻ്റെ തിരുനാളിനോടനുബന്ധിച്ച് ഓൺലൈൻ നോവേന നടത്തുന്നു. യൗസേപ്പിതാവിനെ പ്യത്യേകം വണങ്ങുന്ന  മാർച്ച് മാസത്തിലെ ബുധനാഴ്ചകളിൽ വൈകിട്ട് 9 മണിക്കാണ് സൂം ഫ്ലാറ്റുഫോമിൽ നോവേന നടത്തപ്പെടുക. തിരുനാൾ ദിനമായ മാർച്ച് 19 നു നൊവേന ഉണ്ടായിരിക്കും. 

മാർച്ച 6 നു കോർക്ക് റീജിയണുവേണ്ടി സീറോ മലബാർ  റീജിയണൽ കോർഡിനേറ്റർ ഫാ. ജിൽസൻ കോക്കണ്ടത്തിലും, മാർച്ച് 13 നു ഗാൽവേ റീജിയനുവേണ്ടി സീറോ മലബാർ  റീജിയണൽ കോർഡിനേറ്ററും പിതൃവേദി നാഷണൽ ഡയറക്ടറുമായ  ഫാ. ജോസ് ഭരണികുളങ്ങരയും തിരുനാൾ ദിനമായ മാർച്ച് 19 ചൊവ്വാഴ്ച ഡബ്ലിൻ റീജിയണുവേണ്ടി സീറോ മലബാർ നാഷണൽ കോർഡിനേറ്റർ ഫാ. ജോസഫ് മാത്യു ഓലിയക്കാട്ടും, മാർച്ച് 27 ബുധനാഴ്ച് ബെൽഫാസ്റ്റ് റീജിയണുവേണ്ടി ഫാ. സജി പൊന്മിനിശേരിയും നൊവേനയ്ക്ക് കാർമ്മികരായിരിക്കും.

പിതൃവേദിയുടെ സ്വർഗ്ഗീയ മധ്യസ്ഥനും തിരുകുടുംബത്തിൻ്റെ പാലകനുമായ വി. യൗസേപ്പിതാവിൻ്റെ മധ്യസ്ഥം വഴി അനുഗ്രഹം പ്രാപിക്കുവാൻ ഏവരേയും ഈ നൊവേനയിൽ പങ്കെടുക്കുവാൻ സ്വാഗതം ചെയ്യുന്നതായി പിതൃവേദി ഭാരവാഹികൾ അറിയിച്ചു.  

Zoom meeting details

Join Zoom Meeting

https://us05web.zoom.us/j/87989529587?pwd=xnGLT2RmPvJW5gvNTnvr87ZdxanjKU.1

Meeting ID: 879 8952 9587

Passcode: 3ta2Da

Share this news

Leave a Reply

%d bloggers like this: