ഓസ്കറിൽ മികച്ച നടനായി ഐറിഷ് താരം കിലിയൻ മർഫി; ഓപ്പൺ ഹെയ്മറിന് 7 പുരസ്‌കാരങ്ങൾ

ലോക ചലച്ചിത്ര അവാര്‍ഡുകളിലെ തേരോട്ടം ഓസ്‌കറിലും തുടര്‍ന്ന് ‘ഓപ്പണ്‍ഹെയ്മര്‍.’ മികച്ച ചിത്രം, സംവിധായകന്‍, നടന്‍, സഹനടന്‍, ഛായാഗ്രഹണം, പശ്ചാത്തലസംഗീതം, എഡിറ്റിങ് എന്നിങ്ങനെ ഏഴ് അവാര്‍ഡുകളാണ് ക്രിസ്റ്റഫര്‍ നോളന്‍ സംവിധാനം ചെയ്ത ചിത്രം വാരിക്കൂട്ടിയത്. നായകനായ ജെ. ഓപ്പണ്‍ഹെയ്മറിനെ അവതരിപ്പിച്ച ഐറിഷുകാരനായ കിലിയന്‍ മര്‍ഫിയാണ് മികച്ച നടന്‍.

പുവര്‍ തിങ്‌സ് എന്ന ചിത്രത്തിലെ പ്രകടനത്തിന് എമ്മ സ്റ്റോണ്‍ മികച്ച നടിയായപ്പോള്‍, ഓപ്പണ്‍ഹെയ്മറിലൂടെ റോബര്‍ട്ട് ഡൗണി ജൂനിയര്‍ മികച്ച സഹനടനായി തെരഞ്ഞെടുക്കപ്പെട്ടു. ദി ഹോള്‍ഡോവേഴ്‌സ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനംകവര്‍ന്ന ഡാ വിന്‍ ജോയ് റാന്‍ഡോള്‍ഫ് മികച്ച സഹനടിയുമായി.

മികച്ച വിഷ്വല്‍ എഫ്ക്ടസിനുള്ള പുരസ്‌കാരം നേടിയത് ജാപ്പനീസ് സിനിമയായ ഗോഡ്‌സില്ല മൈനസ് വണ്‍ ആണ്. മികച്ച തിരക്കഥയ്ക്കുള്ള അവാര്‍ഡ് അനാട്ടമി ഓഫ് എ ഫാള്‍ നേടി.

മികച്ച അന്താരാഷ്ട്ര ചിത്രമായി ബ്രിട്ടിഷ് സിനിമയായ ദി സോണ്‍ ഓഫ് ഇന്ററസ്റ്റ് തെരഞ്ഞെടുക്കപ്പെട്ടു.

മികച്ച നടി, പ്രൊഡക്ഷന്‍ ഡിസൈന്‍, കോസ്റ്റിയൂം ഡിസൈന്‍, മികച്ച മേക്കപ്പ് ആന്‍ഡ് ഹെയര്‍ എന്നിങ്ങനെ നാല് അവാര്‍ഡുകളുമായി തിളങ്ങിയ പുവര്‍ തിങ്‌സ് നിര്‍മ്മിച്ചത് ഐറിഷ് പ്രൊഡക്ഷന്‍ ഹൗസായ എലമന്റ് പിക്‌ചേഴ്‌സ് ആണെന്നത് അയര്‍ലണ്ടിനും അഭിമാനിക്കാവുന്ന നേട്ടമായി. യോര്‍ഗോസ് ലാന്തിമോസ് ആണ് ചിത്രം സംവിധാനം ചെയ്തത്.

Share this news

Leave a Reply

%d bloggers like this: